ര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിക്ക് അന്തിമരൂപമായി. ആവശ്യമായ വാഹനങ്ങള്‍ അനര്‍ട്ട് വഴി നല്‍കും. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. 

ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 120 മുതല്‍ 450 വരെ കി.മീ. ഓടാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളാണ് ഇനി നല്‍കുക. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചുമുതല്‍ എട്ടുവരെ വര്‍ഷം ഇവ ഉപയോഗിക്കാനാകും.

ഇതുസംബന്ധിച്ച ധാരണാപത്രം അനര്‍ട്ട് ഡയറക്ടര്‍ അമിത് മീണയും കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ പ്രതിനിധികളും വെള്ളിയാഴ്ച ഒപ്പുവെക്കും. ഇമൊബിലിറ്റി പദ്ധതിപ്രകാരമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ ഓഫീസുകളില്‍ വാടകയ്ക്ക് എടുക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.