പ്രതീകാത്മക ചിത്രം | Photo: facebook.com|mmmani.mundackal|
സംസ്ഥാനത്ത് വൈദ്യുതിവാഹനം ചാര്‍ജു ചെയ്യാന്‍ സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിലും സംവിധാനമൊരുക്കുന്നു. ഹോട്ടലുകള്‍, മാളുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലാണിത്. നാലിടത്തു തുടങ്ങി. പത്തനംതിട്ട മൂഴിയാര്‍, ആലപ്പുഴ തോട്ടപ്പള്ളി, കോഴിക്കോട് കുന്ദമംഗലത്തെ വെണ്ണക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലാണിത്. കണ്ണൂര്‍, വയനാട്, ആലപ്പുഴ ജില്ലകളില്‍ മൂന്നിടത്തുകൂടി ഉടന്‍ തുടങ്ങും.
ഇതില്‍ കണ്ണൂരിലേത് ഒരു സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ടാണു സ്ഥാപിക്കുന്നത്. വൈദ്യുതിതൂണില്‍നിന്നു ചാര്‍ജുചെയ്യാന്‍ 140 നിയോജക മണ്ഡലങ്ങളിലായി 1,166 സ്റ്റേഷനുകള്‍ നിലവിലുണ്ട്. അതിവേഗം ചാര്‍ജു ചെയ്യാവുന്ന 63 സ്റ്റേഷനുകള്‍ക്കു പുറമേയാണിത്. ഇതു കൂടാതെയാണു സ്വകാര്യ സ്ഥാപനങ്ങളിലും സംവിധാനമേര്‍പ്പെടുത്തുന്നത്.
സ്വകാര്യമേഖലയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ടുവഴി രണ്ടുരീതിയിലാണ് സബ്‌സിഡി. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിച്ച് ചാര്‍ജുചെയ്യുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ 25 ശതമാനം സബ്‌സിഡി ലഭിക്കും. സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ചാണ് ചാര്‍ജിങ്ങെങ്കില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 20,000 രൂപവീതം സബ്‌സിഡി അനുവദിക്കും.
സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതലും സൗരോര്‍ജ വൈദ്യുതിക്കാണു മുന്‍ഗണന നല്‍കുന്നത്. പരമാവധി പത്തുലക്ഷം രൂപയാണ് ഇരുപദ്ധതികള്‍ക്കുമുള്ള സബ്‌സിഡിയെന്ന് അനെര്‍ട്ടിന്റെ ഇ-മൊബിലിറ്റിയുടെ ചുമതലക്കാരനായ ജെ. മനോഹരന്‍ പറഞ്ഞു.
Content Highlights: Electric vehicle charging stations in private-co-operative institutions, EV Charging stations
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..