പ്രതീകാത്മക ചിത്രം | Photo: facebook.com|mmmani.mundackal|
വൈദ്യുതിവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 56 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പദ്ധതി പാതിവഴിയില്‍. കോവിഡ് വ്യാപനം രൂക്ഷമായതും സ്റ്റേഷന്‍ നിര്‍മാണത്തിന് അനുമതി വൈകുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ നേരത്തെ നിര്‍മാണക്കരാര്‍ ഒപ്പുവെച്ചിരുന്നു. ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ നാലു കമ്പനികള്‍ക്കാണ് കരാര്‍ കിട്ടിയത്. കോവിഡ് വ്യാപനം പ്രവൃത്തികളെ സാരമായി ബാധിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ ആറു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. രണ്ടാംഘട്ടം 56 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ 26 എണ്ണം കേരള സര്‍ക്കാരിന്റെ കീഴിലും 30 എണ്ണം കേന്ദ്ര വ്യവസായവകുപ്പിന്റെ സഹകരണത്തിലുമാണ്. കുറച്ച് സ്റ്റേഷനുകളുടെ നിര്‍മാണം തുടങ്ങി.
11 ഇടത്ത് ആദ്യം കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലാത്തതുമൂലം ഒഴിവാക്കി. പുതിയ സ്ഥലം കണ്ടെത്തിയെങ്കിലും നിര്‍മാണത്തിനുള്ള കേന്ദ്രാനുമതി കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ 15 എണ്ണത്തിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയും ആയിട്ടില്ല.
അനുമതി ഉടന്‍ ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരിക്കുകയാണ്. സാങ്കേതിക തടസ്സങ്ങള്‍ സ്റ്റേഷനുകളുടെ നിര്‍മാണം വൈകിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.
Content Highlights: Electric Vehicle Charging Station Work Delayed Due To Covid 19 Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..