ഇലക്ട്രിക് പോസ്റ്റിൽ ചാർജിങ്ങ് സംവിധാനം ഒരുക്കുന്നു | ഫോട്ടോ: മാതൃഭൂമി (ഫയൽ ചിത്രം)
ഓട്ടത്തിനിടെ വൈദ്യുതവാഹനത്തിന്റെ ബാറ്ററിയുടെ ചാര്‍ജ് പോയാല്‍ ഇനി പേടിക്കേണ്ട. കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന വൈദ്യുതത്തൂണുകളിലുറപ്പിച്ച ചാര്‍ജിങ് സ്റ്റേഷനുകള്‍ ജൂലായോടെ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. ഇത്തരം 1140 ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി ആദ്യം പൂര്‍ത്തീകരിക്കുക. സംസ്ഥാനത്ത്് കെ.എസ്.ഇ.ബി. തുടങ്ങിയ വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പിന്നാലെയാണ് വൈദ്യുതത്തൂണിലുറപ്പിച്ച സംവിധാനം വരുന്നത്.
കോഴിക്കോട് ജില്ലയില്‍ 2021 ഒക്ടോബറിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി തുടങ്ങിയത്. കെ.എസ്.ഇ.ബി.യുടെ റെന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്സിനാണ് മേല്‍നോട്ടം. സ്വകാര്യ ഏജന്‍സികളാണ് ചാര്‍ജിങ് സ്റ്റേഷന് പ്രവര്‍ത്തിപ്പിക്കുക. ഒരു നിയോജകമണ്ഡലത്തില്‍ അഞ്ചെണ്ണം വീതവും കോര്പ്പറേഷന് പരിധിയില്‍ 15 എണ്ണവും സ്ഥാപിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോകള്‍ക്കും സ്കൂട്ടറുകള്‍ക്കും പ്രധാനമായും ഇവിടെ ചാര്‍ജ് ചെയ്യാം. ചാര്‍ജ് ചെയ്ത ശേഷം തുക മൊബൈല്‍ ആപ്പ് വഴി വഴി ക്യു.ആര്. കോഡ് സ്കാന്‍ ചെയ്ത് അടയ്ക്കാം. കാറുകള്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനില്‍ പോകുന്നതാണ് ഉചിതം.
ആദ്യം പൂര്‍ത്തീകരിക്കുക കണ്ണൂരില്‍
കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി ആദ്യം പൂര്‍ത്തീകരിക്കുക. 89 ചാര്‍ജിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ വരുന്നത്. കണ്ണൂര്‍ വൈദ്യുതി സര്‍ക്കിളിന് കീഴില്‍ 56-ഉം ശ്രീകണ്ഠപുരം സര്‍ക്കിളിനുകീഴില്‍ 33-ഉം. ജെനിസിസ് എന്ന കമ്പനിയാണ് ടെന്‍ഡര്‍ എടുത്തത്. കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ 16 എണ്ണമുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും അഞ്ചുവീതവും. കണ്ണൂര്‍ തെക്കിബസാറിലുള്ള ചാര്‍ജിങ് സ്റ്റേഷന്റെ പണി പൂര്‍ത്തിയായി. ചുരുങ്ങിയത് രണ്ട് ഓട്ടോകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് ഏപ്രിലില്‍ തുറക്കും.
ഒരു യൂണിറ്റിന് 9.30 രൂപ
വൈദ്യുതത്തൂണുകളില്‍നിന്ന് വാഹനം ചാര്‍ജ് ചെയ്യാന്‍ ഒരു യൂണിറ്റിന് ജി.എസ്.ടി. അടക്കം 9.30 രൂപയാണ് വേണ്ടത്. ഒരു ബൈക്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട്-നാല് യൂണിറ്റ് വൈദ്യുതി വേണം. ഓട്ടോറിക്ഷയ്ക്ക് നാല്-ഏഴ് യൂണിറ്റും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടുമെന്നാണ് പറയുന്നത്. ഒരു പെട്രോള്‍ ഓട്ടോ 120 കിലോമീറ്റര്‍ ഓടാന്‍ ആറുലിറ്റര്‍ പെട്രോള്‍ വേണ്ടിവരും. ഡീസല്‍ ഓട്ടോയ്ക്ക് ശരാശരി നാലുലിറ്റര്‍ ഡീസലും. എന്നാല്‍ ഇത്രയും ദൂരം ഓടാന്‍ ഒരു ഇലക്ട്രിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യുതി മതിയാകും. അതായത് 65 രൂപ.
Content Highlights: Electric vehicle charging in electric posts, EV Charging Unit, Electric Vehicles, Electric Post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..