
രേഖാചിത്രം | വര: വിജേഷ് വിശ്വം
വൈദ്യുതവാഹനങ്ങളുടെ ചാര്‍ജിങ്ങിന് ഓരോ 25 കിലോമീറ്ററിലും രണ്ട് ചാര്‍ജിങ് കേന്ദ്രമുണ്ടാകണമെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. ദേശീയ, സംസ്ഥാനപാതകള്‍, മറ്റ് പ്രധാന റോഡുകള്‍ എന്നിവയില്‍ 25 കിലോ മീറ്റര്‍ ദൂരത്തിനുള്ളില്‍ ഇരുവശത്തുമായാണ് രണ്ട് ചാര്‍ജിങ് കേന്ദ്രം വേണ്ടത്. ഓരോ 100 കിലോമീറ്ററിലും ഒരു ഫാസ്റ്റ് ചാര്‍ജിങ് കേന്ദ്രമെങ്കിലും വേണം.
ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നോഡല്‍ ഏജന്‍സിയെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനുണ്ട്. മിക്കവാറും സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ചുമതലയിലുള്ള വൈദ്യുതിവിതരണ ഏജന്സികളെത്തന്നെയാണ് കേന്ദ്രങ്ങളുടെ ചുമതല ഏല്പ്പിച്ചുതുടങ്ങിയത്. അതിന് തടസ്സമുണ്ടാവില്ല. പൊതുമേഖലയില്‍ തുടരുന്നതാണ് ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാന്‍ നല്ലതെന്നാണ് കരുതുന്നത്.
കേരളത്തില്‍ ഇതിനകം കെ.എസ്.ഇ.ബി. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുതുടങ്ങി. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമായി 1,140 ഇലക്ട്രിക് പോസ്റ്റ് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വൈദ്യുതിവിതരണ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ കൂടുതല്‍ ക്രമീകരണത്തിനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
അതിനാലാണ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നോഡല്‍ ഏജന്‍സിയെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം കൊടുത്തത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാത്രം 2030-ഓടെ 46,000 ചാര്‍ജിങ് കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യമാണ് ഊര്ജമന്ത്രാലയത്തിന്റേത്. പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഭൂമി വിനിയോഗിക്കാനും വ്യവസ്ഥയായി. റവന്യൂ ഷെയറിങ് മോഡലില്‍ ഭൂമിവിനിയോഗത്തിനുള്ള മാസ്റ്റര്‍പ്ലാനാണ് ഊര്‍ജമന്ത്രാലയം തയ്യാറാക്കിയത്. 10 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വിട്ടുനല്‍കാമെന്നാണ് വ്യവസ്ഥ.
Content Highlights: Electric vehicle charging centers, Fast charging facility for electric vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..