ലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികള്‍ക്കുണ്ടാവുന്ന തകരാറുകള്‍ നാലുസെക്കന്‍ഡിനകം കണ്ടെത്താന്‍ സംവിധാനം. ബെംഗളൂരു സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യാ റിസര്‍ച്ചിലെ (എസ്.എസ്.ഐ.ആര്‍.) മലയാളിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് സംവിധാനം വികസിപ്പിച്ചത്.

ലിഥിയം അയേണ്‍ ബാറ്ററികളാണ് വൈദ്യുതിവാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ബാറ്ററിത്തകരാറുകള്‍ കാരണം വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളുണ്ടാവാറുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടുകളാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ബാറ്ററിസംവിധാനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ (ട്യൂമറുകള്‍) നേരത്തേ കണ്ടെത്താനായാല്‍ അപകടമൊഴിവാക്കാം. 

ഇതിനായി ഇലക്ട്രൊ കെമിസ്ട്രി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തീവ്രതയേറിയ വൈദ്യുതി (ഹൈ മാഗ്‌നിറ്റിയൂഡ് പള്‍സ് കറന്റ്) കടത്തിവിട്ട് ബാറ്ററിയുടെ ആരോഗ്യം വിലയിരുത്തുന്ന പരിശോധനയാണ് ഗവേഷകര്‍ വികസിപ്പിച്ചത്. പള്‍സ് കറന്റിനോടുള്ള ബാറ്ററിയുടെ പ്രതികരണം വിലയിരുത്തി തകരാറുകള്‍ കണ്ടെത്താനാവും. 

നാലുസെക്കന്‍ഡില്‍ 98 ശതമാനം കൃത്യതയോടെ ബാറ്ററിയിലെ അപാകം വിലയിരുത്താം. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് പവര്‍ സോഴ്‌സില്‍ പഠനം പ്രസിദ്ധീകരിച്ചു. കണ്ടെത്തലിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോ. സാഗര്‍ ഭരത്രാജിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

Content Highlights: Electric vehicle battery complaint, samsung semi conductor india research