ഗതാഗതം പരിസ്ഥിതിസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലക്ട്രിക് ടാക്‌സി കാറുകള്‍ വരുന്നു. ആദ്യഘട്ടമെന്ന നിലയ്ക്ക് ചൊവ്വാഴ്ച മുതല്‍ മൂന്ന് ഇലക്ട്രിക് കാറുകള്‍ സര്‍വീസ് തുടങ്ങും.
ഒറ്റചാര്‍ജിന് 180 കിലോമീറ്റര്‍ വരെ ഓടാന്‍ പറ്റും. സര്‍ക്കാര്‍ സബ്‌സിഡിയും വാഹനത്തിനുണ്ട്. തുടക്കത്തില്‍ ചാര്‍ജിങ് സ്റ്റേഷന്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് വിമാനത്താവളത്തില്‍ ഇലക്ട്രിക് ടാക്‌സി കാര്‍ സംവിധാനമേര്‍പ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ കിയാല്‍ എം.ഡി. വി.തുളസീദാസ് ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പെഴ്‌സണ്‍ അനിതാ വേണു സബ്കളക്ടര്‍ ആസിഫ് കെ.യൂസഫ്, ആര്‍.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണന്‍, സി.എല്‍.ടി. ആന്‍ഡ് ടി. എം.ഡി. ഷൈജു നമ്പ്രോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Content Highlights: Electric Taxi Service In Kannur Airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..