പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വൈദ്യുതിയും സമ്മര്‍ദിത പ്രകൃതിവാതകവും (സി.എന്‍.ജി.) ഇന്ധനമാക്കി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടുന്നു. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 'പരിവാഹന്‍' സംവിധാനത്തിലെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 3844 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യപ്പെട്ടത്.
ഇതില്‍ ഫെബ്രുവരിയില്‍മാത്രം 2123 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്ത് നിരത്തിലിറങ്ങി. 2021-ല്‍ ആകെ 8695 വൈദ്യുതവാഹനങ്ങള് രജിസ്റ്റര്ചെയ്തിടത്താണ് ഈ വര്‍ഷം രണ്ടുമാസത്തിനിടെ മാത്രം ഇത്രയും വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. 2021-ലെ ഒരു മാസത്തിലും 2000-ത്തിലേറെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.
ഈ വര്‍ഷം 1186 സി.എന്‍.ജി. വാഹനങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. 2021-ല്‍ ആകെ രജിസ്റ്റര്‍ചെയ്തത് ഇത്തരം 2805 വാഹനങ്ങളാണ്. സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്കും ചരക്കുവാഹനങ്ങള്ക്കുമാണ് കൂടുതല്‍ ആവശ്യക്കാര്‍. ഇതിനുപുറമെ പെട്രോളും സി.എന്‍.ജി.യും ഇന്ധനമായി മാറിമാറി ഉപയോഗിക്കാവുന്ന 1038 വാഹനങ്ങളും രണ്ടുമാസത്തിനിടെ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
വൈദ്യുതവാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പും സര്‍ക്കാരും നല്കുന്ന പ്രോത്സാഹനവും പെട്രോള്‍, ഡീസല്‍ വിലവര്‍ധനയും എണ്ണം കൂടുന്നതിന് കാരണമായി. കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങുന്നതോടെ വൈദ്യുതവാഹനങ്ങളുടെ ഉപയോഗം ഇനിയും കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Content Highlights: Electric, CNG vehicle sale increased in Kerala, Electric Vehicle, CNG Vehicle, Eco-Friendly Vehicles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..