ര്‍ശനമായ കോവിഡ്19 മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അനുമതി നല്‍കി.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സ്ഥാപനങ്ങള്‍ പൂട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആകെയുള്ള ശേഷിയുടെ 30 ശതമാനംപേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അകത്തേക്കും പുറത്തേക്കും പ്രത്യേക ഗേറ്റുകള്‍ വേണം.

ശരീരോഷ്മാവ് അളക്കാന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കണം. താപനില കൂടുതലുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. മുഖാവരണം മുഴുവന്‍സമയവും നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാനിറ്റൈസറുകള്‍ സ്ഥാപനത്തില്‍ ലഭ്യമാക്കണം. 

പഠിതാക്കളുടെ പ്രവേശനം മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. ഓരോ ഉപയോഗശേഷവും വാഹനങ്ങളുടെ അകവും പുറവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

അണുനശീകരണം നടത്തിയതിന്റെ രജിസ്റ്റര്‍ സ്ഥാപനത്തില്‍ സൂക്ഷിക്കണം. പ്രവര്‍ത്തിസമയത്തിന് ശേഷം സ്ഥാപനം പൂര്‍ണമായും അണുവിമുക്തമാക്കണം. 

നിശ്ചയദാര്‍ഡ്യക്കാര്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് ഒരുക്കിയ ഇരിപ്പിടങ്ങള്‍ എടുത്തുമാറ്റണം. സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍.ടി.എ. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Content Highlights: Dubai Driving Training Centers Open With High Covid-19 Cautions