വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ മോഡല്‍ വാഹനങ്ങള്‍ക്ക് 2021 ഏപ്രില്‍ ഒന്നുമുതലും നിലവിലെ മോഡലുകള്‍ക്ക് ജൂണ്‍ ഒന്നു മുതലും ഇതു നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി കരട് ചട്ടമിറക്കിക്കൊണ്ട് സര്‍ക്കാര്‍ പൊതുജനാഭിപ്രായം ക്ഷണിച്ചു. നിലവില്‍ ഡ്രൈവര്‍ക്കുമാത്രമേ എയര്‍ബാഗ് നിര്‍ബന്ധമുള്ളൂ. 2019 ജൂലായിലാണ് ഇത് നിര്‍ബന്ധമാക്കിയത്. കൂടുതല്‍ സുരക്ഷ ലക്ഷ്യമിട്ടാണ് മുന്‍സീറ്റിലെ യാത്രക്കാരനും എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത്.
കരട് വിജ്ഞാപനത്തില്‍ 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. വിലാസം comments-morth@gov.in. 2019 ജൂലായ് മുതല്‍ ഡ്രൈവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നു.
Content Highlights: Dual Airbag Made Mandatory For Cars From April 1