ദേശീയപാതയിൽ ഒറ്റക്കൽ ഹയർ സെക്കൻഡറി സ്കൂളിനു മുൻവശത്ത് ലോറി റോഡിൽ നിർത്തിയശേഷം ഡ്രൈവർ ഉറങ്ങിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
മദ്യപിച്ചു ലക്കുകെട്ട ഡ്രൈവര്‍ ലോറി നടുറോഡില്‍ നിര്‍ത്തിയിട്ട് ഉറങ്ങി. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഒറ്റക്കല്ലില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. തമിഴ്നാട്ടില്‍നിന്ന് സിമന്റ് കയറ്റിവന്ന ലോറി ഒറ്റക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമുമ്പിലെത്തിയപ്പോള് നടുറോഡില്‍ നിര്‍ത്തുകയായിരുന്നു.
മദ്യപിച്ച ഡ്രൈവറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സഹായി ഇതിനിടയില്‍ മറ്റൊരു ലോറിയില്‍ കയറി സ്ഥലംവിടുകയും ചെയ്തു. സ്റ്റാര്‍ട്ട് ചെയ്ത ലോറി റോഡില്‍ത്തന്നെ കിടക്കുന്നതുകണ്ട് പ്രദേശവാസികള്‍ നോക്കിയപ്പോള്‍ ഡ്രൈവര്‍ ഉറങ്ങുന്നതാണു കണ്ടത്. 15 മിനിറ്റ് കഴിഞ്ഞ് ഡ്രൈവര്‍ ലോറിയെടുത്തു പോകാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല.
ഇതിനിടയില്‍ ലോറി പിന്നോട്ടുരുളാന് തുടങ്ങിയത് മറ്റുള്ള വാഹനങ്ങള്‍ക്കും ഭീഷണിയായി. പിന്നീട് ഒരു വിധത്തില്‍ റോഡിന്റെ വലതുവശത്തേക്ക് ലോറി ഒതുക്കിയിട്ടു. വിവരമറിഞ്ഞ് തെന്മല പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കേസെടുത്തതായി തെന്മല പോലീസ് അറിയിച്ചു.
Content Highlights: Drunk and Drive, The drunk driver stopped the lorry in the middle of the road and fell asleep
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..