മദ്യപിച്ച് വാഹനമോടിച്ചാല്‍ സാമൂഹികസേവനം, അലക്ഷ്യമായ ഡ്രൈവിനിങ്ങിന് ശിക്ഷക്ക് പുറമേ നല്ലനടപ്പും


ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ മൂന്നുദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും.

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

ദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവര്‍ക്ക് സാമൂഹികസേവനം നിര്‍ബന്ധമാക്കി. ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുന്ന ഡ്രൈവര്‍മാര്‍ ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നുദിവസം നിര്‍ബന്ധിത സാമൂഹികസേവനം ചെയ്യണം. അതിവേഗം, അലക്ഷ്യമായതും മറ്റുള്ളവരെ അപകടത്തില്‍പ്പെടുത്തുന്നതുമായ ഡ്രൈവിങ് എന്നിവയ്‌ക്കെല്ലാം ശിക്ഷയ്ക്ക് പുറമേ സാമൂഹികസേവനവും നിര്‍ബന്ധമാക്കി.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ മൂന്നുദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാരേജുകള്‍, റൂട്ട് ബസുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവയിലെ ഡ്രൈവര്‍മാരെയായിരിക്കും ആദ്യഘട്ടത്തില്‍ പരിശീലനത്തിന് അയക്കുക.നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്കുനേരെയും നടപടി കര്‍ശനമാക്കും. അപകടകരമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുംവിധം പ്രചാരണം നടത്തുന്ന വ്‌ളോഗര്‍മാരുടെപേരില്‍ നടപടിയെടുക്കും. യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Drunk and drive, rash and negligent drivers should do social service other than penalty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented