കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്താല്‍ ഇനി കുടുങ്ങും. ഓട്ടത്തിനിടയില്‍ത്തന്നെ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താനാണ് തീരുമാനം. ദീര്‍ഘദൂര ബസുകളിലെ ചില ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ നീക്കം.
ഡ്യൂട്ടിയില്‍ കയറുമ്പോള്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധിക്കാനാണ് തീരുമാനിച്ചിരുന്നത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഈ രീതി നടപ്പാക്കിയിരുന്നു. എന്നാല്‍ ഡ്യൂട്ടിക്ക് കയറുന്ന സമയത്തെ പരിശോധനയ്ക്കു ശേഷം മദ്യപിക്കുന്ന സാഹചര്യം കൂടി ഒഴിവാക്കാനാണ് വഴിയില്‍ അപ്രതീക്ഷിത പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ദീര്‍ഘദൂര ബസുകളിലെയും ജീവനക്കാര്‍ക്കായിരിക്കും ആദ്യം പരീക്ഷണം നേരിടേണ്ടിവരിക. ഉച്ചയ്ക്കുശേഷം ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന ജീവനക്കാരെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും.
കെ.എസ്.ആര്‍.ടി.സി.യുടെ വിജിലന്‍സ് സ്‌ക്വാഡിന്റെ പക്കല്‍ നേരത്തെതന്നെ ബ്രത്ത് അനലൈസറുണ്ട്. ഏതെങ്കിലും പരാതിയോ ആക്ഷേപമോ വന്നാല്‍ ജീവനക്കാരെ പരിശോധിക്കാനായിരുന്നു ഇത്. മദ്യപിച്ച് ഡ്യൂട്ടിയില്‍ കയറിയതായി തെളിഞ്ഞാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Drunk And Drive; KSRTC Starts Breath Analyser Test For Employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..