രേഖാചിത്രം: മാതൃഭൂമി
പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷന് ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്.
2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടറുമായി പോകുമ്പോള്‍ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്കൂട്ടറിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്.ടി.ഒ. പി.ആര്. സുമേഷ് പറഞ്ഞു.
വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്കൂളില്‍ പഠിക്കുന്ന കുട്ടികളക്കം നിരവധിപേര്‍ സ്കൂട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരംസംഭവമാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..