നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല; ഡ്രൈവിങ്ങില്‍ വേണ്ടത് ക്ഷമയും സംയമനവും, ആവേശം ഒഴിവാക്കാം


നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക.

കേരളാ പോലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം.

രാള്‍ വാഹനമോടിച്ച് പോകുമ്പോള്‍, പ്രത്യേകിച്ച് കുറച്ച് യാത്രക്കാരുമായി വാഹനത്തില്‍ പോകുമ്പോള്‍ സംഭവിക്കുന്ന ചെറിയ പിഴവുകള്‍ക്ക് എതിരേവരുന്ന വാഹനത്തിന്റെ ഡ്രൈവറോ വാഹനത്തിലുള്ളവരോ കൈ പുറത്തേക്കിട്ട് ആഗ്യഭാഷയില്‍ ചീത്ത വിളിക്കുന്നത് മിക്കവരും കണ്ടിട്ടുണ്ടാകും. ഇത് ആ ഡ്രൈവർക്കുണ്ടാക്കുന്ന വിഷമവും വാഹനത്തിലെ മറ്റ് യാത്രക്കാരുടെ മുന്നില്‍ വരുത്തുന്ന ജാള്യതയും ഇത്തരത്തില്‍ ചീത്ത വിളിക്കുന്ന, ഒരിക്കലും പിഴവ് പറ്റാത്ത ഡ്രൈവര്‍മാര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

വേറെയുമുണ്ട്, പിഴവ് പറ്റിയവരെ നേരിട്ടല്ലാതെ ചീത്തവിളിക്കുന്ന ചില മാര്‍ഗങ്ങള്‍. നീട്ടിയുള്ള ഹോണ്‍ മുഴക്കല്‍, തുടര്‍ച്ചയായി ഹെഡ്‌ലൈറ്റിട്ട് കാണിക്കല്‍ എന്നിവയെല്ലാം പിഴവ് പറ്റിയവനെ ശകാരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. എന്നാല്‍, നിരത്തുകളില്‍ കാണിക്കുന്ന ഇത്തരം ആക്രോശങ്ങളും പ്രതികാരങ്ങളും ഒഴിവാക്കപ്പെടേണ്ടവയാണെന്നാണ് കേരളാ പോലീസ് അഭിപ്രായപ്പെടുന്നത്. നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല എന്ന കുറിപ്പോടെയാണ് പോലീസ് ഈ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല... അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്
വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. Sudden violent anger provoked in a motorist by the actions of another driver.

നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ ഇറങ്ങേണ്ട സ്ഥലത്തു നിന്നും കുറച്ചു മാറി ബസ് നിറുത്തിയ കാരണത്താലോ ഒക്കെ നിരത്തുകളില്‍ വെല്ലുവിളിക്കുന്നതും വഴക്കിടുന്നതും അടിപിടിയുണ്ടാകുന്നതും അസഭ്യവര്‍ഷം നടത്തുന്നതുമൊക്കെ ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്.

ക്ഷമിക്കാവുന്ന നിസ്സാര കാരണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം അവരവരുടെ ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

  • നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക.
  • വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
  • മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
  • ആവശ്യക്കാരെ കടത്തിവിടുക.
  • അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക.
  • മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
  • ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ ട്രാക്കുകള്‍ പാലിച്ച് വാഹനമോടിക്കുക.
  • അപമര്യാദയോട് കൂടിയുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുക.
നിരത്തുകളില്‍ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടെയാണ്

Content Highlights: Driving requires patience and restraint says kerala police, road manners, driving manners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented