ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നത് ഉള്‍പ്പെടെ വാഹനവുമായി ബന്ധപ്പെട്ട കൂടുതല്‍ ഇടപാടുകള്‍ക്ക് ഓണ്‍ലൈന്‍ സേവനമൊരുക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്നതും പുതുക്കുന്നതുമായുള്ള നടപടികള്‍, വാഹനത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തുടങ്ങി 18 സേവനങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. 

ആര്‍.ടി. ഓഫീസിലോ. ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലോ ഹാജരാകാതെ തന്നെ ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ സേവനങ്ങള്‍ കാര്യക്ഷമായി ജനങ്ങളില്‍ എത്തിക്കുന്നതിനും കോണ്ടാക്ട്‌ലെസ് ഇടപാടുകള്‍ ഉറപ്പാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ സേവനത്തിലേക്ക് പോകുന്നതെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിലൂടെ ആധാറിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മാധ്യമങ്ങളുടെ സഹായം തേടുമെന്നും ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് സമ്പര്‍ക്ക രഹിതമായി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. ജനങ്ങള്‍ കൂടുതല്‍ ആര്‍.ടി.ഓഫീസിലെത്തുന്നത് തടയുകയും ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമാകുകയും ചെയ്യുമെന്നും ഗതാഗത മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് മൂന്നാം തീയതി മുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവയാണ്

Services

Content Highlights: Driving License and Certificate of Registration Service Have Been Made Completely Online