ഹെല്‍മറ്റ് ഇല്ലാതെ ബൈക്കില്‍ കറങ്ങുന്നവര്‍ സൂക്ഷിച്ചോ, പിടിവീണാല്‍ മൂന്ന് മാസം ലൈസന്‍സ് കാണില്ല


ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാല് വയസില്‍ കൂടുതല്‍ പ്രായമുള്ള യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്നാണ് നിയമം.

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്രകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ശിക്ഷ നടപടിയുമായി കര്‍ണാടക ഗതാഗത വകുപ്പ്. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് വകുപ്പ് ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതുകൊണ്ട് മാത്രം ശിക്ഷ തീരുമെന്ന് കരുതേണ്ട. ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിനൊപ്പം ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്രയ്ക്ക് ട്രാഫിക് നിയമത്തില്‍ പറഞ്ഞിട്ടുള്ള പിഴയും ഒടുക്കേണ്ടി വരും. ഈ നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാല് വയസില്‍ കൂടുതല്‍ പ്രായമുള്ള യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്നാണ് നിയമം. ഇത് ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ് സുരക്ഷ കാര്യക്ഷമമാക്കുന്നതിനാണ് നടപടി.

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളുടെ റോഡ് സുരക്ഷ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. കര്‍ണാടകത്തില്‍ മുമ്പ് തന്നെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന രണ്ടുപേര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Content Highlights: Driving Licence Will Suspend For Helmetless Bike Ride

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented