ആയിരക്കണക്കിനാളുകള്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന സാഹചര്യത്തില്‍, ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. തിരക്കു മുന്‍നിര്‍ത്തി ടെസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
ഓരോ ആര്‍.ടി. ഓഫീസ് പരിധിയിലും 700 മുതല്‍ 2,000 വരെ ലേണേഴ്‌സുകളുടെ കാലാവധി 30-ന് അവസാനിക്കുകയാണ്. കോവിഡ്കാരണം മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല.
ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2021 സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇനി കാലാവധി നീട്ടിനല്‍കില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അപേക്ഷകരുടെയെണ്ണം കൂടുതലായതിനാല്‍ പലര്‍ക്കും ടെസ്റ്റിനുള്ള തീയതിലഭിച്ചില്ല.
കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിമിതമായ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റ് നടത്തിയിരുന്നത്. നിലവില്‍ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോള്‍ ആഴ്ചയില്‍ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിര്‍ദേശം.
ലോക്ഡൗണിനുശേഷം ടെസ്റ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ ദിവസേന ഒരു ആര്‍.ടി. ഓഫീസ് പരിധിയില്‍ 60 ടെസ്റ്റുകളാണ് നടത്തിയിരുന്നത്. പിന്നീടിത് 90 ടെസ്റ്റുകളാക്കി ഉയര്‍ത്തി. കോവിഡിന് മുന്‍പ് ഒരുദിവസം 120 മുതല്‍ 180 ടെസ്റ്റുകള്‍വരെ ഒരുകേന്ദ്രത്തില്‍ നടത്തിയിരുന്നു.
Content Highlights: Driving Licence Test, MVD Kerala, Learners Licence, Driving Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..