ലൈസന്‍സും ആര്‍.സി.യും ഇടനിലക്കാര്‍ക്ക്; തപാല്‍ കവറുകളില്‍ എത്തുന്നത് പകര്‍പ്പുകള്‍ മാത്രം


ഇടനിലക്കാരെ ഒഴിവാക്കാനാണ് രേഖകള്‍ തപാലില്‍ മാത്രമേ നല്‍കാവൂ എന്ന നിബന്ധന കൊണ്ടുവന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

രേഖകള്‍ ഇടനിലക്കാര്‍ക്കു കൈമാറുന്നത് ഒഴിവാക്കാന്‍ മോട്ടോര്‍വാഹന വകുപ്പില്‍ കൊണ്ടുവന്ന തപാല്‍ സംവിധാനം അട്ടിമറിക്കപ്പെട്ടു. മിക്കപ്പോഴും അസല്‍ രേഖകള്‍ ഇടനിലക്കാര്‍ക്കു നല്‍കുകയും തപാല്‍ കവറില്‍ രേഖകളുടെ പകര്‍പ്പുകള്‍ അയക്കുകയുമാണു ചെയ്യുന്നത്.

തപാല്‍ അയച്ചതിന്റെ രേഖകള്‍ ഓഫീസിലുണ്ടാകുമെന്നതിനാല്‍ പരിശോധന നടന്നാലും പിടിക്കപ്പെടില്ല. പകര്‍പ്പുകള്‍ അപേക്ഷകനു ലഭിക്കംമുമ്പേ ഇടനിലക്കാരന്‍ അസല്‍രേഖകള്‍ കൈമാറി പണം വാങ്ങിയിരിക്കും. ഒരുവിഭാഗം ജീവനക്കാരാണ് ഇടനിലക്കാരെ ഇപ്പോഴും കൈവിടാതെ സഹായിക്കുന്നത്. ഇതിന് തക്ക പ്രതിഫലവും ഇവര്‍ക്കു ലഭിക്കുന്നുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കാനാണ് രേഖകള്‍ തപാലില്‍ മാത്രമേ നല്‍കാവൂ എന്ന നിബന്ധന കൊണ്ടുവന്നത്. ഓഫീസുകളില്‍ ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അച്ചടിക്കുന്ന സംവിധാനം നിലനില്‍ക്കുന്നതാണ് ഇടനിലക്കാര്‍ക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഒത്തുകളിക്ക് അവസരം നല്‍കുന്നത്.

ആര്‍.സി., ലൈസന്‍സ് അച്ചടി കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റിക്ക് (കെ.ബി.പി.എസ്.) നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജനുവരിയില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.

ഈ സംവിധാനം വന്നാല്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കുന്ന ജോലി മാത്രമാകും മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ ഉണ്ടാകുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ മുന്‍ഗണനാ ക്രമപ്രകാരമേ പരിഗണിക്കാനും കഴിയൂ. തീര്‍പ്പാക്കുന്ന അപേക്ഷകളില്‍ നല്‍കേണ്ട രേഖകള്‍ എറണാകുളത്തെ കെ.ബി.പി.എസ്. അച്ചടികേന്ദ്രത്തില്‍നിന്നു നേരിട്ട് തപാലില്‍ അയയ്ക്കും.

Content Highlights: Driving Licence And Registration Certificate Delivery Through Postal Department

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented