കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.), ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡിസംബര്‍ 31 വരെ മാത്രമേ ഉപയോഗിക്കാനാവൂ.
ഇളവുകള്‍ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗതമന്ത്രാലയം പുതിയ ഉത്തരവിറക്കിയില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങിയാല്‍ പിഴചുമത്തും.
കോവിഡ് അടച്ചിടല്‍ ആരംഭിച്ചതുമുതല്‍ ഒമ്പതുമാസമായി കാലാവധികഴിഞ്ഞ വാഹനരേഖകള്‍ പുതുക്കാന്‍ ഇളവനുവദിച്ചിരുന്നു. ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാന്‍ അനുവദിച്ചിരുന്നു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിയതോടെ ഇതുമായി ബന്ധപ്പെട്ട ഓഫീസുകള്‍ എല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രം ഇനിയും ഇളവ് നീട്ടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights; Driving Licence and RC Book Renewal Before December 31