ഡ്രൈവർലെസ് ടാക്സി | ഫോട്ടോ: മാതൃഭൂമി
അബുദാബി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍ രഹിത ടാക്സി 16,000 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി. യാസ് ഐലന്‍ഡ് കേന്ദ്രീകരിച്ചാണ് നൂതന സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍രഹിത ടാക്സിയുടെ പ്രാരംഭഘട്ട സര്‍വീസുകള്‍ നടക്കുന്നത്.
ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി അബുദാബി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു. സ്മാര്‍ട്ട് ആപ്പ് വഴി നിയന്ത്രിക്കാവുന്ന അബുദാബിയിലെ പ്രഥമ ഡ്രൈവര്‍രഹിത ടാക്സിയാണിത്. അബുദാബി സ്മാര്‍ട്ട് സിറ്റി സമ്മിറ്റിനോടനുബന്ധിച്ച് നവംബര്‍ 23-ന് ടാക്സി സര്‍വീസിന് തുടക്കമായി.
ഉയര്‍ന്നനിലവാരത്തിലുള്ള നാവിഗേഷന്‍ സംവിധാനമുള്ള വാഹനനിയന്ത്രണത്തിന് ഒരുവിധ നേരിട്ടുള്ള മനുഷ്യ ഇടപെടലിന്റെയും ആവശ്യമില്ല. മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനത്, ജി 42 ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്സികള്‍ സര്‍വീസ് നടത്തുകയെന്ന് പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ തന്നെ അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ പത്തിലധികം സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു.
Content Highlights: Driverless taxi completes 16000 KM Running in 3 months, Driverless Taxi Abu Dhabi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..