ഗരഗതാഗതത്തില്‍ മാറ്റത്തിന്റെ നാഴികക്കല്ലുമായി ഡ്രൈവറില്ലാ മെട്രോ ന്യൂഡല്‍ഹിയില്‍ ഓടിത്തുടങ്ങി. മെട്രോ പിങ്ക് പാതയില്‍ സര്‍വീസ് തുടങ്ങിയ വണ്ടിക്ക് കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരിയും ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത്തും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. 

അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നഗരയാത്രയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഡ്രൈവറില്ലാ വണ്ടി. മജന്ത മെട്രോ പാതയിലേതാണ് ആദ്യത്തെ ഡ്രൈവറില്ലാ വണ്ടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തു. 2025-ഓടെ രാജ്യത്തെ 25 നഗരങ്ങളിലേയ്ക്ക് മെട്രോ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

Metro

നിലവില്‍ 18 നഗരങ്ങളിലാണ് മെട്രോ. മജ്ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയാണ് പിങ്ക് മെട്രോ പാത. 2021 മധ്യത്തോടെ പാതയില്‍ ഡ്രൈവറില്ലാ വണ്ടി സര്‍വീസ് തുടങ്ങുമെന്നായിരുന്നു ഡി.എം.ആര്‍.സി.യുടെ പ്രഖ്യാപനം. അല്പം വൈകിയെങ്കിലും വ്യാഴാഴ്ച വണ്ടി ആരംഭിച്ചു.

ഡി.എം.ആര്‍.സി.യുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് വണ്ടി നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാവണ്ടിയുടെ പ്രവര്‍ത്തനം. എയ്റോസിറ്റി മുതല്‍ തുഗ്ലക്കാബാദ് വരെയുള്ള റൂട്ടിലും വൈകാതെ ഇത്തരം വണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ഡി.എം.ആര്‍.സി. അറിയിച്ചു.

Content Highlights: Driverless Metro Train, Delhi metro, metro train can control from control room, Metro train