പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോവിഡ് മഹാമാരി ലോകത്തെയൊന്നാകെ പിടിച്ചുകെട്ടിയപ്പോള്‍ ഫുള്‍സ്റ്റോപ്പായവയില്‍ ഡല്‍ഹി മെട്രോയും അതിലുള്‍പ്പെട്ടു. കഴിഞ്ഞ മാര്‍ച്ചുമുതല്‍ എട്ടുമാസം മെട്രോ ഓടിയില്ല. എന്നാല്‍, ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന്റെ അഭിമാനനേട്ടവുമായാണ് ഡല്‍ഹി മെട്രോ 2021-ലേക്ക് ചുവടുവെച്ചത്.
മെട്രോയുടെ മജന്തലൈനില്‍ തുടങ്ങിയ ഡ്രൈവര്‍ലെസ് ട്രെയിന്‍ സര്‍വീസുകള്‍ ആറുമാസത്തിനകം പിങ്ക് ലൈനിലും നടപ്പാക്കും. ഇതോടെ ലോകത്തെ ആകെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഒമ്പതുശതമാനവും ഡി.എം.ആര്‍.സി.ക്ക് സ്വന്തമാകും.
ഡിസംബര്‍ 28-നാണ് 37 കിലോമീറ്റര്‍ വരുന്ന മജന്ത ലൈനില്‍ രാജ്യത്തെ ആദ്യ ഡ്രൈറില്ലാ സര്‍വീസ് ഡി.എം.ആര്‍.സി. ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം 57 കിലോമീറ്റര്‍ വരുന്ന പിങ്ക് ലൈനിലും ഡ്രൈവറില്ലാ സര്‍വീസ് ആരംഭിക്കും.
മാര്‍ച്ച് ഒന്നിനാണ് ഡല്‍ഹിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 22 മുതല്‍ ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. പിന്നീട് സെപ്റ്റംബര്‍ ഏഴ് മുതലാണ് ഘട്ടംഘട്ടമായി മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞവര്‍ഷം പതിനായിരത്തിലേറെപ്പേരാണ് ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു സര്‍വീസുകള്‍.
പിന്നീട് ഏതാണ്ട് സാധാരണ നിലയില്‍തന്നെ മെട്രോ സര്‍വീസുകള്‍ നടത്തിത്തുടങ്ങി. എന്നാല്‍, കോവിഡിന് മുന്‍പ് പ്രതിദിനം 26 ലക്ഷം പേര്‍ ശരാശരി കയറിയിരുന്ന ഡല്‍ഹി മെട്രോയില്‍ മൂന്നോ നാലോ ലക്ഷം യാത്രക്കാര്‍ മാത്രമായി ചുരുങ്ങി. നഗരത്തിലെ ജനജീവിതം സാധാരണഗതിയിലായിവരുന്നതുവരെ മെട്രോ യാത്രക്കാരുടെ എണ്ണത്തിലും കുറവ് സംഭവിക്കാം.
Content Highlights: Driverless Metro Service In Delhi, Delhi Metro
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..