ചില അശ്രദ്ധകള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് നാം പറയാറുണ്ട്. അത്തരത്തില്‍ സാമാന്യം നല്ല വില കൊടുക്കേണ്ടി വന്ന ഒരു അശ്രദ്ധയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇന്നത്തെ ഹിറ്റ്. കൊല്ലം നിലമേല്‍ പുതുശ്ശേരിയിലെ കിയ ഷോറൂമിലാണ് സംഭവം.

ഷോറൂമില്‍ നിര്‍ത്തിയിട്ട കിയ സെല്‍റ്റോസ് എസ്.യു.വിയാണ് പിന്നിലേക്ക് ഉരുണ്ടത്. ഷോറൂമിലെ ഒരു ജീവനക്കാരന്‍ തുടക്കം മുതല്‍ വാഹനം നിര്‍ത്താനായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. പാര്‍ക്ക് ബ്രേക്ക് ഇടാത്തതാണ് അപകടത്തിന് കാരണമായത്. പിന്നോട്ട് ഉരുണ്ട് പോയി ഷോറൂമില്‍ നിന്ന് താഴ്ചയില്‍ ഉള്ള റോഡിലേക്ക് വാഹനം പതിക്കുകയായിരുന്നു.

ഈ സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ ആളുകളോ കടന്നുവരാതിരുന്നത്‌ വലിയ അപകടം ഒഴിവാക്കിയത്. റോഡിലേക്ക് വീണ വാഹനം ഷോറൂം ജീവനക്കാര്‍ തിരിച്ച് ഓടിച്ച് കയറ്റുന്നതും വീഡിയോയില്‍ കാണാം.

Content Highlights: Driverless Kia Seltos rolls down & falls from dealership