അബുദാബി പോലീസ് പുറത്തുവിട്ട അപകടകരമായി ഓവർടേക്ക് ചെയ്യുന്ന വാഹനത്തിന്റെ ദൃശ്യം
ഗുരുതരമായ മൂന്ന് ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് അബുദാബിയില്‍ ഡ്രൈവര്‍ അറസ്റ്റിലായി. വിവിധ നിയമലംഘനങ്ങള്‍ക്കായി ഇയാള്‍ക്ക് 2,000 ദിര്‍ഹം പിഴയും 16 ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്.
മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുംവിധം അശ്രദ്ധയോടെ വാഹനമോടിക്കുന്നതിന്റെ വീഡിയോ അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമംലംഘിച്ച് അപകടകരമായ രീതിയില്‍ രണ്ടുതവണ ഓവര്‍ടേക്ക് ചെയ്ത കുറ്റത്തിനാണ് ഡ്രൈവര്‍ക്ക് 1,600 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും നല്‍കിയത്.
മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിനാണ് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള പെരുമാറ്റം മറ്റ് റോഡ് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി. വാഹനമോടിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.
Content Highlights: Driver arrested for three serious traffic violations, Penalty for traffic rule violations
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..