പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കി. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴ ചുമത്തിയത്. 2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.
അനുജന്‍, ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. ഇരു ബൈക്കുകളിലുമുള്ള നാലുപേര്‍ക്കും വീണ് പരിക്കേറ്റു.
Content Highlights: Drive without licence, 30250 rupees penalty for bike owner, Child driving
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..