മന്ത്രിയുടെ ദീപാവലി ഓഫർ; ട്രാഫിക്ക് നിയമലംഘനത്തിന് ഒരാഴ്ചത്തേയ്ക്ക് ഫൈനില്ല


ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴ ഈടാക്കേണ്ട

പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ദീപാവലി പ്രമാണിച്ച് നാടെങ്ങും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ്. ഉത്സവ കാലങ്ങളില്‍ ഇത് സര്‍വ്വസാധാരണവുമാണ്. ആഘോഷങ്ങള്‍ കൂടുതല്‍ കളറാക്കുന്നതിനായി സര്‍ക്കാരും ഒരു വ്യത്യസ്തമായ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കേണ്ടതില്ല. സംഭവം കേട്ട് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവര്‍ സന്തോഷിക്കേണ്ട, പ്രഖ്യാപനം ഗുജറാത്തിലാണ്.

കഴിഞ്ഞ ദിവസം സൂറത്തില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‌വി ഈ പ്രഖ്യാപനം നടത്തിയത്. ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴ ഈടാക്കേണ്ടതില്ലെന്ന് ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹെല്‍മറ്റോ ലൈസന്‍സോ ഇല്ലാതെ വാഹനമോടിക്കുകയോ മറ്റ് നിയമലംഘങ്ങള്‍ കണ്ടെത്തിയാലോ ഉപദേശിച്ച് പറഞ്ഞയച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.പോലീസുകാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയ മന്ത്രി പൊതുജനങ്ങള്‍ക്കും ഒരുപദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഇളവ് നല്‍കുന്നത് നിങ്ങള്‍ക്ക് നിയമം ലംഘിക്കാനുള്ള അനുമതിയായി കണക്കാക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. അഥവാ തെറ്റുകള്‍ സംഭവിച്ചാലും ഈ ദിവസങ്ങള്‍ പിഴ നല്‍കേണ്ടതില്ല. എന്നും അദേഹത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, ഈ നിര്‍ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.

അതേസമയം, ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങളും പോലീസ് നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ആളുകള്‍ പല വാഹനങ്ങള്‍ യാത്ര ചെയ്യുന്നതിന് പകരം ഒരു വാഹനത്തില്‍ യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്നാണ് പോലീസ് പ്രധാനമായും അറിയിച്ചിരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും പോലീസ് മേധാവികള്‍ അറിയിച്ചു.

Content Highlights: Diwali celebrations, No fine for traffic rule violations till October 27 says Gujarat minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented