
കോട്ടയം പോലീസിന്റെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങൾ പരിശോധിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാജ് (File Photo)
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണില്‍ നിന്ന് കേരളത്തിലെ ഏതാനും ജില്ലകള്‍ക്ക് ഇളവ് നല്‍കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ചില ജില്ലകളില്‍ ഒറ്റ, ഇരട്ടയക്ക നമ്പര്‍ ഉള്‍പ്പെടെയുള്ള ഉപാധികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ ഉപാധി കോട്ടയം ജില്ലയില്‍ ബാധകമല്ലെന്നും സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിന് നിരത്തിലിറങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. കോട്ടയത്തെ നിയന്ത്രങ്ങളെ കുറിച്ച് ആര്.ടി.ഒ. വി.എം.ചാക്കോയുടെ വിശദീകരണം.
ഒറ്റ, ഇരട്ട നമ്പര്‍ ജില്ലയില്‍ ബാധകമാണോ?
യാത്രകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട നമ്പര്‍ വ്യവസ്ഥ ജില്ലയ്ക്ക് ബാധകമല്ല.
ഏതൊക്കെ വാഹനങ്ങള്‍ നിരത്തിലിറക്കാം?
സ്വകാര്യ വാഹനങ്ങള്‍ എല്ലാം നിരത്തിലിറക്കാം. സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല. ടാക്സി വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുമതിയില്ല. എന്നാല്‍ ഓട്ടോറിക്ഷ ഓടിക്കാം.
മറ്റ് ജില്ലകളിലേക്കുള്ള യാത്ര?
മറ്റ് ജില്ലകളിലേക്കും തിരികെയുമുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി വേണം. അപേക്ഷ പരിശോധിച്ച് ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കളക്ടര്‍ അനുമതി നല്‍കുകയുള്ളൂ. ഈ അനുമതിപത്രം ജില്ലാ അതിര്‍ത്തികളിലുള്ള ചെക്ക്പോസ്റ്റില്‍ കാണിക്കണം.
കാറിലും ഓട്ടോറിക്ഷയിലും യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ടോ?
ഉണ്ട്. കാര്‍: ചൊവ്വാഴ്ച മുതല്‍ കോട്ടയം ജില്ലയില്‍ കൂടുതല്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രാ ലോക്ക് തുറക്കും. ചില നിയന്ത്രണങ്ങളും തുടരും. ഇളവുകളെക്കുറിച്ച് ആര്.ടി.ഒ. വി.എം.ചാക്കോ
ഓട്ടോറിക്ഷ:ഓട്ടോറിക്ഷകളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനുള്ള അനുമതിയുള്ളൂ. ഓട്ടോ ടാക്സികളിലും ഈ നിബന്ധന ബാധകമാണ്. രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെയാണ് സര്‍വീസ് നടത്താനുള്ള അനുമതി.
ഇരുചക്രവാഹനം: ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് യാത്രയാകാം. രണ്ടുപേരും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം.
ബസുകള്‍ സര്‍വീസ് നടത്തുമോ?
മേയ് മൂന്നുവരെ ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല. കെ.എസ്.ആര്.ടി.സി. സര്‍വീസിനെക്കുറിച്ച് തീരുമാനമായില്ല. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ.
ആര്.ടി. ഓഫീസിന്റെ പ്രവര്‍ത്തനം?
എല്ലാ ദിവസവും പ്രവര്‍ത്തിക്കും. പക്ഷേ ഓഫീസിന്റെ ഉള്ളിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും അപേക്ഷ ഓഫീസില്‍ കൊണ്ടുവന്നാല്‍ പുറത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ ഇട്ടാല്‍ മതി. ഫോണ്‍ നമ്പര്‍ നിര്‍ബന്ധം. വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ് പരിശോധന, ഡ്രൈവിങ് ടെസ്റ്റ് ഇവ ഉണ്ടായിരിക്കില്ല. ആര്.ടി.ഓഫീസ്: 04812560429.
Content Highlights: Directions For Post Lock Down Journey and Vehicle Use In Kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..