മലിനീകരണം കുറയാന്‍ ഡീസല്‍ വാഹനം കുറയ്ക്കണം, ആദ്യം വരേണ്ടത് ഇലക്ട്രിക് ട്രക്കുകള്‍


ഇന്ത്യയിലെ ഊര്‍ജാവശ്യത്തിനുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ചരക്കുഗതാഗതത്തിനാണ്.

Representational image | Photo: Volvo Trucks

മുംബൈ: ആഗോളതലത്തില്‍ വൈദ്യുതവാഹന ഉത്പാദനരംഗത്ത് ഇന്ത്യക്കു വലിയ സാധ്യതകളാണ് മുന്നിലുള്ളതെന്ന് യു.എസിലെ ബെര്‍ക്ലി നാഷണല്‍ ലബോറട്ടറിയുടെ റിപ്പോര്‍ട്ട്. 2070-ല്‍ മലിനീകരണമുക്തമാകാനുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എത്രയും വേഗം ഇന്ത്യയിലെ ഡീസല്‍ എന്‍ജിന്‍ ട്രക്കുകള്‍ വൈദ്യുതിയിലേക്ക് മാറേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഊര്‍ജാവശ്യത്തിനുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ചരക്കുഗതാഗതത്തിനാണ്. ഇന്ത്യയില്‍ ഡീസല്‍ ഉപയോഗിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതട്രക്കുകള്‍ ഓടിക്കാം.



ഈ മാറ്റം സാധ്യമായാല്‍ ഹരിതഗൃഹവാതകം പുറന്തള്ളല്‍ കിലോമീറ്ററില്‍ നിലവിലെ 35 ശതമാനത്തില്‍നിന്ന് ഒമ്പതുശതമാനമായി കുറയ്ക്കാനാകുമെന്നും ലോസ് ആഞ്ജലിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുമായി ചേര്‍ന്നുനടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്ത്യ വൈദ്യുതീകരണത്തിനായി മികച്ച പദ്ധതികളാണ് നടപ്പാക്കുന്നത്. ചരക്കുഗതാഗത രംഗത്തും സമയബന്ധിതമായി ഇത്തരം നയം കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ ബെര്‍ക്ലി ലാബിലെ ഫാക്കല്‍റ്റി സയന്റിസ്റ്റ് ദീപക് രാജഗോപാല്‍ സൂചിപ്പിച്ചു.

Content Highlights: Diesel vehicles should be reduced to curb pollution, and electric trucks should come first


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented