നഗരപരിധിയില്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണം; സര്‍ക്കാരിനോട് ഹൈക്കോടതി


ഓട്ടോറിക്ഷയടക്കമുള്ള പൊതു ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സി.എന്‍.ജി./ എല്‍.എന്‍.ജി. വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി. ബിനോജ് | മാതൃഭൂമി

ന്തരീക്ഷ മലിനീകരണം തടയാന്‍ പടിപടിയായി നഗരപരിധിയില്‍നിന്ന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാനനഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഓട്ടോറിക്ഷയടക്കമുള്ള പൊതു ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സി.എന്‍.ജി./ എല്‍.എന്‍.ജി. വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. മലനീകരണം തടയാനുള്ള നടപടികള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും വ്യക്തമാക്കി.



വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അറിയിച്ചത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി. 3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജി.,എല്‍.എന്‍.ജി ബസുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 50 ഇലക്ട്രിക്കല്‍ ബസുകള്‍ വാങ്ങുന്നതും പരിഗണനയിലുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനായി ഡീസലിനോടൊപ്പം എത്തനോള്‍ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Content Highlights: Diesel vehicle to be banned, Reduce pollution, Kerala Government, High court, Diesel Vehicles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented