യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു. കോവിഡ്‌വ്യാപന നിരക്ക് കൂടിയതോടെയാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ഇതുമൂലം നിരക്കുവര്‍ധനയുടെ ഗുണം കിട്ടുന്നില്ലെന്ന് ബസുടമകള്‍ പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയില്ല. ചെറിയ ദൂരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഇത് ഇരുട്ടടിയായി. ഡീസല്‍ വില കുത്തനെ കൂടിയതും വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ട്. കോവിഡ് കാലത്ത് ഡീസല്‍ വില 11.25 രൂപ വര്‍ധിച്ചു.
ദിവസം 80 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ഒരു ബസിന് ഇന്ധനച്ചെലവിനത്തില്‍ 900 രൂപ അധികമാകും. യാത്രാനിരക്കുവര്‍ധനമൂലം ദിവസം 700-750 രൂപയാണ് കളക്ഷന്‍ കൂടിയത്. മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നെങ്കില്‍ അല്‍പ്പംകൂടി നേട്ടമുണ്ടാകുമായിരുന്നെന്ന് വ്യവസായികള്‍ പറയുന്നു.
ഓട്ടം നിര്‍ത്തുന്നതായി കാട്ടി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് കൂടുതല്‍ ബസുടമകള്‍. തൊഴിലാളികളുടെ ശമ്പളം കുറച്ചിട്ടുപോലും മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്.
ഓട്ടം നിര്‍ത്തിയാല്‍ നികുതി, ക്ഷേമനിധി എന്നിവയ്ക്ക് അടയ്ക്കുന്ന തുക ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇങ്ങനെ പോയാല്‍ ഓഗസ്റ്റില്‍ 10 ശതമാനത്തില്‍ താഴെ ബസുകളേ നിരത്തിലിറങ്ങൂ. വടക്കന്‍ കേരളത്തില്‍ ഇത് അഞ്ച് ശതമാനമായി കുറയുമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്.
ചെലവുകാശുപോലും കിട്ടുന്നില്ല
യാത്രക്കാരില്ലാത്തതുകൊണ്ട് ബസുകള്‍ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെലവാക്കുന്ന പണംപോലും കിട്ടുന്നില്ല. ഓടാതെ കിടക്കുമ്പോള്‍ വണ്ടികള്‍ കേടാകാനിടയുണ്ട്. ചെകുത്താനും കടലിനും നടുവിലാണ് ഞങ്ങള്‍.
ലോറന്‍സ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍.
Content Highlights: Diesel Price Hike And Lack Of Passengers; Private Buses Facing Heavy Crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..