ത് ഞങ്ങടെ ഡിസൈന്‍ അല്ല, ഞങ്ങടെ ഡിസൈന്‍ ഇങ്ങനെ അല്ല. സിനിമയില്‍ കേട്ട് ശീലമുള്ള ഡയലോഗ് പറഞ്ഞിരിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ്. പോലീസ് പരിശോധനയ്ക്കിടെ കുടുങ്ങിയ ട്രക്കിന്റെ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ പരിഹാസം. ട്രക്കിന്റെ ലോഡ് ക്യാരിയറില്‍ പ്രത്യേകം തയാറാക്കിയ രഹസ്യ അറയില്‍ മദ്യം കടത്തുന്നതിനിടെയാണ് ഈ വാഹനത്തെ പോലീസ് പിടികൂടുയത്.

പോലീസ് വാഹനം പരിശോധിക്കുന്നതിന്റെ ഒരു മിനിറ്റും 30 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചത്. ട്രക്കിന്റെ ബുദ്ധിപരമായ ഉപയോഗത്തില്‍ അദ്ദേഹത്തോടെ മതിപ്പുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ഡിസൈന്‍ നിര്‍മാതാക്കള്‍ വരുത്തുന്നതല്ല. ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിലെ പിക്ക്അപ്പ് ആന്‍ഡ് ട്രക്ക് പ്രൊഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം ഇത്തരത്തിലുള്ള ഒരു ഡിസൈന്‍ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുത്സിത ബുദ്ധിമാന്‍, ട്രക്കിലെ പേലോഡ് എന്ന വാക്കിന് ഇയാള്‍ പുതിയ അര്‍ഥം നല്‍കുകയാണ്. ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിലെ ട്രക്ക് ഡെവലപ്പ്‌മെന്റ് ടീമിന്റെ ഡിസൈനിങ്ങിന്റെ ഭാഗമായി ഇത്തരം കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. വാഹനവും പോലീസുകാരും വീഡിയോയില്‍ ഉണ്ടെങ്കിലും ഈ സംഭവം എവിടെയാണ് നടന്നതെന്ന് വാര്‍ത്തകളില്‍ സൂചിപ്പിച്ചിട്ടില്ല.

ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഗുജറാത്തില്‍ മദ്യം ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കടത്തുന്നതും ഗുരുതരമായ കുറ്റമായാണ് പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വലിയ നിയമലംഘമാണ് ഈ വാഹനം ഉപയോഗിച്ച് നടത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. ഇതിന്റെ തുടര്‍ന്ന നടപടികള്‍ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളും ലഭ്യമായിട്ടില്ല.

Content Highlights: Diabolically clever; Anand Mahindra About Truck Secret Tray