ഡല്‍ഹിയില്‍ എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിരക്ക് ഒഴിവാക്കി. സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയപ്രകാരമാണ് ഈ നടപടി. ഈയാഴ്ച ആദ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കിയിരുന്നു.
'ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തപ്രകാരം ഇലക്ട്രിക് വാഹനങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിരക്കില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇലക്ട്രിക് വാഹനരംഗത്ത് ഡല്‍ഹി വീണ്ടും മുന്നോട്ട്'- വെള്ളിയാഴ്ച ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വീറ്റ് ചെയ്തു.
ഈവര്‍ഷം ഓഗസ്റ്റിലാണ് കെജ്രിവാള്‍ ഇലക്ട്രിക് വാഹനനയം അവതരിപ്പിച്ചത്. റോഡ് നികുതി, രജിസ്ട്രേഷന്‍ നിരക്ക് എന്നിവ ഒഴിവാക്കല്‍, വാഹനങ്ങള്‍ക്ക് 30,000 മുതല്‍ 1.5 ലക്ഷം രൂപ വരെ സബ്സിഡി തുടങ്ങിയവ അടങ്ങുന്നതാണ് നയം.
Content Highlights: Delhi waives registration fee for electric vehicles