ഡല്‍ഹി നഗരത്തിലെ പൊതുഗതാഗതം ശക്തിപ്പെടുത്താനായി പുതിയ 1250 ലോ ഫ്‌ളോര്‍ ബസുകള്‍കൂടി വാങ്ങാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ഡി.ടി.സി.) ബോര്‍ഡ് യോഗത്തില്‍ ബസുകള്‍ വാങ്ങാന്‍ അനുമതി നല്‍കി.
സി.എന്‍.ജി.യില്‍ പ്രവര്‍ത്തിക്കുന്ന എ.സി. ബസുകളാണ് വാങ്ങുന്നത്. ഡി.ടി.സി. ശ്രേണിയുടെ ഭാഗമായിരിക്കും പുതിയ ബസുകള്‍. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഡി.ടി.സി. പുതിയ ബസുകളൊന്നും വാങ്ങിയിരുന്നില്ല.
റിയല്‍-ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സി.സി.ടി.വി. ക്യാമറകള്‍, അപായ ബട്ടണുകള്‍, ജി.പി.എസ്., ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ പുതിയ ബസുകളിലുണ്ടാകും. മന്ത്രിമാരുടെ സമിതിയുടെ അംഗീകാരം ലഭിച്ചശേഷം ബസുകള്‍ വാങ്ങുന്നത് ഡി.ടി.സി. ആരംഭിക്കും.
പരിസ്ഥിതിമലിനീകരണം കുറച്ചുകൊണ്ട് പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗെലോട്ട് പറഞ്ഞു. നിലവില്‍, 3762 ബസുകളാണ് ഡി.ടി.സി.ക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്.
Content Highlights: Delhi Transport Corporation Planning To Buy 1250 CNG Buses For Public Service