-
പെട്രോൾ-ഡീസൽ വില ദിനംപ്രതി ഉയരുന്നതിൽ രാജ്യത്തകമാനം ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. വാഹനങ്ങൾ തള്ളിയും കെട്ടിവലിച്ചുമുള്ള പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ഡൽഹിയിലെ വേറിട്ട പ്രതിഷേധം ശ്രദ്ധയാകർഷിക്കുന്നു. ആഡംബര വാഹനം കാളവണ്ടിയിൽ കെട്ടിവലിച്ചാണ് ഡൽഹിയിലെ ആളുകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.
കാളവണ്ടിക്ക് പിന്നിൽ ആഡംബര വാഹനമായ ഔഡി കെട്ടിവലിച്ചാണ് വ്യാഴാഴ്ച ഡൽഹിയിലെ കരംപുരയിലെ പ്രദേശവാസികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. തിരക്കേറിയ പാതയാണ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തത്. ഡീസലിന് പെട്രോളിനെക്കാൾ വില ഉയർന്നതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധിക്കാനായി നിരത്തിലിറങ്ങിയത്.
ചരിത്രത്തിൽ ആദ്യമായാണ് ഡീസൽ വില പെട്രോളിനെക്കാളും ഉയർന്നതെന്ന് പ്രതിഷേധം സംഘടിപ്പിച്ച പ്രദേശത്തെ റെസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ലോകേഷ് മഞ്ജുൽ പറഞ്ഞു. ഇക്കാര്യം വലിയതോതിൽ ബാധിക്കും.ഡൽഹി സർക്കാരിനോട് അവർ ചുമത്തിയ മൂല്യവർധിത നികുതി (വാറ്റ്) പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം കൊറോണ, ഇപ്പോൾ ഇന്ധനവില. ഈ സാഹചര്യത്തിൽ എങ്ങനെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകും. തങ്ങളുടെ ആവശ്യം അംഗീകരിച്ചെങ്കിൽ 14 ദിവസത്തെ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഡൽഹിയിൽ ഒരുലിറ്റർ ഡീസലിന് 80.02 രൂപയും പെട്രോളിന് 79.92 രൂപയുമായിരുന്നു വില.
Content Highlights:Delhi People Protest Against Petrol-Diesel Price Hike


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..