ന്യൂഡല്‍ഹി: ടാക്‌സികളുടെ ഫിറ്റ്നസ്‌ ടെസ്റ്റ് ഫീസ് ഒഴിവാക്കിയും വിവിധ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചും ഡല്‍ഹി സര്‍ക്കാര്‍. ടാക്‌സി ഡ്രൈവര്‍മാരില്‍നിന്ന് ജി.പി.എസ്., സിം നിരക്കുകള്‍ ഈടാക്കുകയില്ലെന്നും ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നിരക്ക് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ടാക്‌സികളുടെ പെര്‍മിറ്റ് നിരക്ക് 500 രൂപയായി ഏകീകരിച്ചു. നിലവില്‍ 1500 രൂപ മുതല്‍ 2000 രൂപവരെയായിരുന്നു ഈടാക്കിയിരുന്നത്. നിലവില്‍ ഫിറ്റ്നസ് ഫീസായി വാങ്ങിയിരുന്ന 600-800 രൂപയാണ് സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത്. നിലവില്‍ ഫിറ്റ്നസ് ടെസ്റ്റ് നടത്താത്തതിന് 1000 രൂപയാണ് പിഴയിട്ടിരുന്നത്. ഇത് 300 രൂപയായി കുറച്ചു. പിഴ അടയ്ക്കാന്‍ താമസിച്ചാല്‍ തുടര്‍ന്നുള്ള ഓരോ ദിവസവും 30 രൂപ പിഴ അടയ്ക്കണം. നിലവില്‍ ഇത് 50 രൂപയായിരുന്നു.

Content Highlights; delhi government waives fitness fee for taxi