പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്കറിയ
ന്യൂഡല്‍ഹി: 2025-ഓടെ ഡല്‍ഹിയിലെ 80 ശതമാനവും വൈദ്യുത ബസുകളാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. 2023-ല്‍ ഇത്തരം 1500 ബസുകള്‍ സര്‍ക്കാര്‍ വാങ്ങുമെന്നും 2025-ഓടെ 6380 വൈദ്യുതബസുകള്‍ വാങ്ങുമെന്നും ഇതിനുള്ള റോഡ്മാപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്ഘട്ട് ഡിപ്പോയില്‍ 50 വൈദ്യുതബസുകള്‍ കെജ്രിവാള് ഫ്ലാഗ് ഓഫ് ചെയ്തു. ''ഞങ്ങള്‍ക്ക് ഇപ്പോള്‍ 300 വൈദ്യുത ബസുകളുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ 7379 ബസുകള്‍ ഓടുന്നുണ്ട്. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയത് ഡല്‍ഹി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഘട്ട് ഡിപ്പോയില്‍ നിന്നാണ് ബസുകള്‍ സര്‍വീസ് നടത്തുക. ഇവ നജഫ്ഗഢ്, ധന്സ ബോര്‍ഡര്‍, ആസാദ്പുര്‍, തിലക് നഗര്‍, ലാഡോ സരായ്, മംഗ്ലാപുരി, മോത്തി നഗര്‍, നെഹ്റു പ്ലേസ്, ഐ.എസ്.ബി.ടി. കശ്മീരി ഗേറ്റ്, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടേല കലാനിലെ ഡിപ്പോയില്‍ 32 ഡിസി ഫാസ്റ്റ് ചാര്ജറുകളുംവൈദ്യുത ബസുകള്‍ക്കായി 100 പാര്‍ക്കിങ് സ്ഥലങ്ങളും നിര്‍മിച്ചിട്ടുണ്ട്.
രോഹിണി സെക്ടര്‍ 37-ല്‍ വൈദ്യുത ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നിര്‍മിക്കുന്ന ബസ് ഡിപ്പോ അവസാനഘട്ട പണികളിലാണ്. 48-ഓളം വൈദ്യുതച്ചാര്ജിങ് സംവിധാനം ഇവിടെ സ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശ്മീരി ഗേറ്റിലെ ടു-വേ സെന്‍ട്രല്‍ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററുമായി (സി.സി.സി) ബന്ധിപ്പിച്ചാണ് ബസുകളുടെ പ്രവര്‍ത്തനം.
Content Highlights: Delhi government use 80 percent electric bus for public transportation, Electric Bus, E-Bus
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..