ചാര്‍ജിങ് സ്റ്റേഷനും സ്വാപ്പിങ്ങും; ഇ വാഹനങ്ങള്‍ക്ക് വേണ്ടതെല്ലാം ഈ സ്വിച്ചിലുണ്ട്‌


എത്ര ചാര്‍ജിങ് പോയന്റുകള്‍ ലഭ്യമാണ്, ലഭ്യമാണെങ്കില്‍ അത് ഏതുതരം വാഹനത്തിന്റെതാണ്, ചാര്‍ജിങ് തുക എത്രയാണ് എന്നിവയും ലഭ്യമാകും.

പ്രതീകാത്മക ചിത്രം | Photo: Tata motors

ലസ്ഥാനത്തെ വൈദ്യുതവാഹന ചാര്‍ജിങ് പോയന്റുകള്‍, ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ന്യൂഡല്‍ഹിയിലെ ജനങ്ങളെ സഹായിക്കാനായി സ്വിച്ച് ഡല്‍ഹി പോര്‍ട്ടലില്‍ ഒരു ഓപ്പണ്‍ ഡാറ്റാബേസ് സൗകര്യം ആരംഭിച്ചു. 2020 ഓഗസ്റ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തിറക്കിയ ഇ-വി പോളിസിയില്‍, ചാര്‍ജറിന്റെ സ്ഥാനം ഉള്‍പ്പെടെ, പൊതു ചാര്‍ജിങ് സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു പൊതു ഡേറ്റാബേസ് ഗതാഗതവകുപ്പ് വികസിപ്പിക്കുമെന്ന വ്യവസ്ഥയുണ്ട്.

ഇതുപ്രകാരമാണ് ഡേറ്റാബേസ് സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. https://ev.delhi.gov.in/openev/ എന്ന വെബ് അഡ്രസിലാണ് ഡേറ്റാബേസ് പ്രവര്‍ത്തിക്കുക. ഇ-വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത് പറഞ്ഞു. നഗരത്തിലെ 2500-ലധികം ചാര്‍ജിങ് പോയന്റുകളുടെ തത്സമയ വിവരങ്ങള്‍, നാവിഗേഷന്‍ സൗകര്യം, മാപ്പുകള്‍ മുതലായവ ലഭ്യമാകും.

എത്ര ചാര്‍ജിങ് പോയന്റുകള്‍ ലഭ്യമാണ്, ലഭ്യമാണെങ്കില്‍ അത് ഏതുതരം വാഹനത്തിന്റെതാണ്, ചാര്‍ജിങ് തുക എത്രയാണ് എന്നിവയും ലഭ്യമാകും. 2021-ല്‍, നഗരത്തിലെ ബസ് ഗതാഗതത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ഓപ്പണ്‍ ഡേറ്റാബേസ് കൊണ്ടുവന്നത് വലിയ വിജയമായിരുന്നു. ഗൂഗിള്‍, ഉബര്‍ തുടങ്ങിയവരും ഇത് ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍, വൈദ്യുതവാഹന ചാര്‍ജിങ്ങിനായി മറ്റൊരു ഓപ്പണ്‍ ഡേറ്റാബേസ് ആരംഭിച്ചതോടെ വൈദ്യുതവാഹന ഉപയോക്താക്കളുടെ ഏറ്റവുംവലിയ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഗെഹ്ലോത് പറഞ്ഞു.

2025-ഓടെ നഗരത്തിലെ ആകെ വൈദ്യുതവാഹന ചാര്‍ജിങ് പോയന്റുകളുടെ എണ്ണം 18,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷാവസാനത്തോടെ ചാര്‍ജറുകളുടെ എണ്ണം 4,000 ആക്കി ഉയര്‍ത്തും. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഓരോ 15 വാഹനങ്ങള്‍ക്കും ഒരു ചാര്‍ജിങ് പോയന്റ് എന്നരീതിയില്‍ പുതിയ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. തലസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ഓരോ 15 വൈദ്യുത വാഹനങ്ങള്‍ക്കും ഒരു ചാര്‍ജര്‍ എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ (ഡി.ഡി.സി.) വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പറഞ്ഞിരുന്നു.

90 ശതമാനം ആളുകളും തങ്ങളുടെ ഇ-വാഹനങ്ങള്‍ വീടുകളിലോ ഓഫീസുകളിലോ ആണ് ചാര്‍ജ് ചെയ്യുന്നത്. എന്നിരുന്നാലും പുതുതായി വൈദ്യുതവാഹനം വാങ്ങുന്നവര്‍ക്ക് പിന്തുണനല്‍കാന്‍ പൊതുസ്ഥലങ്ങളില്‍ ശക്തമായ ചാര്‍ജിങ് സംവിധാനം ഒരുക്കേണ്ടത് പ്രധാനമാണെന്ന് ഷാ പറഞ്ഞു. അതിനൊപ്പം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ വൈദ്യുതവാഹനതലസ്ഥാനമായി ഡല്‍ഹിയെ മാറ്റാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഡേറ്റാബേസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫീഡ്ബാക്കും മറ്റ് അഭിപ്രായങ്ങളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. അത്തരം ആശയവിനിമയങ്ങള്‍ക്കായി delhievcell@gmail.com എന്ന വിലാസത്തില്‍ സന്ദേശമയക്കാമെന്ന് അദ്ദേഹം അറിയിച്ചു.

Content Highlights: Delhi government start mobile app called switch to know about electric vehicle details


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented