ബൈക്ക് ഇലക്ട്രിക്കാണോ? ടാക്‌സിയോടാന്‍ അനുമതി; ഓഹരി ഉടമകളുടെ അഭിപ്രായത്തിന് സര്‍ക്കാര്‍


1 min read
Read later
Print
Share

നാലുവര്‍ഷത്തിന് ശേഷം, എല്ലാ പുതിയ വാണിജ്യ ഇരുചക്ര വാഹനങ്ങളും മുച്ചക്രവാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണമെന്ന് നയത്തിലുണ്ട്.

പ്രതീകാത്മക ചിത്രം | Photo: Srivaru Motors

വാഹനങ്ങള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണെങ്കില്‍ നഗരത്തില്‍ ബൈക്ക് ടാക്‌സി പ്രവര്‍ത്തനം അനുവദിക്കാന്‍ ആലോചന. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അംഗീകരിച്ച മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ ആന്‍ഡ് ഡെലിവറി സര്‍വീസ് പ്രൊവൈഡര്‍ പദ്ധതിയുടെ കരടിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. കരടില്‍ ഡല്‍ഹി സര്‍ക്കാര്‍ ഓഹരി ഉടമകളുടെ അഭിപ്രായം തേടി.

കരട് പദ്ധതിയെക്കുറിച്ചുള്ള എതിര്‍പ്പുകളും നിര്‍ദേശങ്ങളും ഒരുമാസത്തിനകം പ്രിന്‍സിപ്പല്‍ സെക്രട്ടറി കം-കമ്മിഷണര്‍ക്ക് അയക്കുമെന്നും അതിനുശേഷം ആവശ്യമായ മാറ്റങ്ങള്‍വരുത്തി നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ടാക്‌സികളിലെ നിര്‍ബന്ധിത പാനിക് ബട്ടണുകള്‍, എമര്‍ജന്‍സി റെസ്‌പോണ്‍സ് നമ്പര്‍ '112' മായി സംയോജിപ്പിക്കല്‍, വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം എന്നിവ ദേശീയതലസ്ഥാനത്തെ ക്യാബ് അഗ്രഗേറ്റര്‍മാരെയും ഡെലിവറി സേവന ദാതാക്കളെയും നിയന്ത്രിക്കുന്നതിനുള്ള കരട് പദ്ധതിയിലെ ചില നിര്‍ദേശങ്ങളാണ്.

നാലുവര്‍ഷത്തിന് ശേഷം, എല്ലാ പുതിയ വാണിജ്യ ഇരുചക്ര വാഹനങ്ങളും മുച്ചക്രവാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണമെന്ന് നയത്തിലുണ്ട്. വിജ്ഞാപനത്തില്‍നിന്ന് അഞ്ചുവര്‍ഷത്തിന് ശേഷം എല്ലാ പുതിയ വാണിജ്യ ഫോര്‍ വീലറുകളും ഇ-വാഹനങ്ങളാക്കണം.

സമയബന്ധിതമായി ഉപഭോക്താക്കളുടെ പരാതിപരിഹാരം, വാഹനങ്ങളുടെ ഫിറ്റ്നസ്, മലിനീകരണനിയന്ത്രണം, പെര്‍മിറ്റുകളുടെ സാധുത എന്നിവ ഉറപ്പാക്കുന്നതിനുള്ള സംവിധാനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഈമാസം ആദ്യമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

Content Highlights: Delhi government give permission for electric bike taxi in city, Electric bikes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Old Vehicle

1 min

2027-ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

May 10, 2023


Old Vehicle

1 min

15 വര്‍ഷം പിന്നിട്ടു, ഡല്‍ഹിയില്‍ ആയുസ് തീര്‍ന്നത് 54 ലക്ഷത്തില്‍ അധികം വാഹനങ്ങള്‍ക്ക്

Apr 25, 2023


Tata Nexon EV

1 min

ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനമൊരുക്കി എം.വി.ഡി; അട്ടിമറിച്ച്‌ ഇടനിലക്കാരും ജീവനക്കാരും

Feb 23, 2022

Most Commented