മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡി-രജിസ്റ്റര്‍ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഡീസല്‍ വാഹനങ്ങളുടെ കാലാവധി അവസാനിക്കുമെന്നാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡി-രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
അന്തരീക്ഷ മലിനീകരണം ഉയരുന്നത് കണക്കിലെടുത്ത് 2016-ലാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ചുരുക്കാന്‍ ഡല്‍ഹി ഗതാഗത വകുപ്പ് നിയമം പാസാക്കിയത്. അതേസമയം, പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ 15 വര്‍ഷം ഉപയോഗിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഡീസല്‍ വാഹനങ്ങളുടെ ആയുസ് 10 വര്‍ഷമായി ചുരുക്കുന്നതിന് അന്ന് ഗതാഗത നിയമത്തില്‍ ഭേദഗതിയും വരുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ പൊതുഗതാഗത വാഹനങ്ങളിലെ മൂന്നിലൊന്നും ഡീസല്‍ വാഹനങ്ങളാണ്. ഇതില്‍ പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ ആയുസ് കൂടുന്നതിന് അനുസരിച്ച് മലിനീകരണവും വര്‍ധിക്കാനിടയുണ്ട്. മുമ്പ് 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും എന്‍.ഒ.സി. നല്‍കിയിരുന്നില്ലെന്ന് ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് അറിയിച്ചു.
ഇപ്പോള്‍ ആയുസ് പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്കും എന്‍.ഒ.സി. നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഡല്‍ഹിയില്‍ ഡി-രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഡീസല്‍ വാഹനങ്ങള്‍ അനുവദിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 10 വര്‍ഷത്തിലധികം പ്രായമുള്ള വാഹനങ്ങള്‍ ഇലക്ട്രിക്കിലേറ്റ് മാറ്റിയാല്‍ പ്രവര്‍ത്തനാനുമതി നല്‍കുമെന്നും, ഇതിനായുള്ള കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടുച്ചേര്‍ത്തു.
550 ബസുകളുടെ പെര്‍മിറ്റ് പുതുക്കി ലഭിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഇലക്ട്രിക് ബസുകള്‍ എത്തിച്ചിട്ടുണ്ട്. വൈകാതെ തന്നെ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ എത്തിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മലിനീകരണ തോത് ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഇക്കോ ബസുകളില്‍ ചിലതിന് മലിനീകരണ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് ശേഷമായിരിക്കും ഈ ബസുകള്‍ നിരത്തിലെത്തുക.
Content Highlights: Delhi Government De-Registers More Than 1 Lakh Diesel Vehicles Due To Over Aged
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..