നൂറിലധികം ഇലക്ട്രിക് മോഡലുകള്‍ക്ക് സബ്‌സിഡി; ഇ.വിയെ ചാര്‍ജാക്കുന്ന നയവുമായി ഡല്‍ഹി


15 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് സബ്സിഡിക്ക് അര്‍ഹതയുണ്ടാവുക.

പ്രതീകാത്മക ചിത്രം | Photo: Tata motors

പുതിയ വൈദ്യുതവാഹന നയപ്രകാരം അനുവദിക്കുന്ന സബ്സിഡിക്കായി നൂറിലധികം വാഹന മോഡലുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അംഗീകാരം നല്‍കി. 45 തരം ഇ-റിക്ഷകള്‍, 14 തരം ഇരുചക്രവാഹനങ്ങള്‍, 12 തരം നാലുചക്രവാഹനങ്ങള്‍ എന്നിവ സബ്സിഡിക്ക് അര്‍ഹതയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടാണ് ഇക്കാര്യം അറിയിച്ചത്. 15 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് സബ്സിഡിക്ക് അര്‍ഹതയുണ്ടാവുക. ഇതോടൊപ്പം റോഡ് നികുതി, രജിസ്ട്രേഷന്‍ നികുതി എന്നിവയില്‍ ഇളവും ലഭിക്കും. 15 ലക്ഷത്തിലധികംരൂപ വിലയുള്ള വാഹനങ്ങള്‍ക്ക് സബ്സിഡി ലഭിക്കില്ല.

എന്നാല്‍, റോഡ് നികുതി, രജിസ്ട്രേഷന്‍ നിരക്ക് ഇളവ് എന്നിവയ്ക്ക് അര്‍ഹതയുണ്ടാകും. സബ്സിഡിക്ക് അര്‍ഹതയുള്ള വാഹന മോഡലുകള്‍, ഡീലര്‍മാര്‍, നഗരത്തിലെ 70 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റും (ev.delhi.gov.in) ആരംഭിച്ചു. സൈറ്റിന്റെ പ്രകാശനം ഗെലോട്ട് നിര്‍വഹിച്ചു.

പൂര്‍ണമായി ഓണ്‍ലൈന്‍വഴിയാണ് സബ്സിഡി വിതരണ നടപടികള്‍. വാഹനം വാങ്ങിയതിന്റെ രേഖ, ആധാര്‍ നമ്പര്‍, ചെക്ക് എന്നിവയുമായി വേണം സബ്സിഡിക്ക് അപേക്ഷിക്കേണ്ടത്. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിച്ചശേഷം സബ്സിഡി തുക നല്‍കാന്‍ ബാങ്കിലേക്ക് കൈമാറും.

അപേക്ഷയുടെ ഓരോഘട്ടത്തിലും ഉപഭോക്താവിന് മൊബൈല്‍ഫോണ്‍ സന്ദേശമായി വിവരങ്ങള്‍ ലഭിക്കും. മൂന്നുദിവസത്തിനകം അക്കൗണ്ടിലേക്ക് സബ്സിഡി തുക എത്തും. വാഹനനയം പ്രഖ്യാപിച്ച ഓഗസ്റ്റ് ഏഴുമുതല്‍ സബ്സിഡിക്ക് അര്‍ഹതയുണ്ട്. ഒക്ടോബര്‍ 10 മുതല്‍ റോഡ് നികുതിയിളവും 15 മുതല്‍ രജിസ്ട്രേഷന്‍ നിരക്കിളവും ബാധകമാണ്. വാഹനനയപ്രകാരം 30,000 മുതല്‍ 1.5 ലക്ഷം രൂപവരെയാണ് സബ്സിഡി.

Content Highlights: Delhi Government Announce Subsidy For More Than 100 Electric Vehicle Category

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented