ഒറ്റവര്‍ഷത്തില്‍ ഡല്‍ഹിയില്‍ ആയുസ് ഒടുങ്ങിയത് 50 ലക്ഷം വാഹനങ്ങള്‍ക്ക്; കൂടുതല്‍ പെട്രോള്‍ മോഡല്‍


ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷവും പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് അധികൃതര്‍ കല്‍പ്പിച്ച് നല്‍കിയിട്ടുള്ള ആയുസ്.

പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്തരീക്ഷ മലിനീകരണം ഡല്‍ഹിയെ വരിഞ്ഞുമുറുക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇത് കുറയ്ക്കുന്നതിനുള്ള പല നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ വിളവെടുപ്പിന് ശേഷം തീയിടുന്നത് ഉള്‍പ്പെടെ നിയന്ത്രിച്ചും നിരത്തുകളില്‍ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ നിരോധിച്ചും പ്രകൃതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിച്ചുമൊക്കെയാണ് മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ വാഹനങ്ങള്‍ക്ക് കാലപരിധി നിശ്ചയിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷവും പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് അധികൃതര്‍ കല്‍പ്പിച്ച് നല്‍കിയിട്ടുള്ള ആയുസ്. ഇത് അനുസരിച്ച് 2022-ല്‍ മാത്രം ഡല്‍ഹിയില്‍ 50 ലക്ഷം വാഹനങ്ങളാണ് പൊളിച്ച് നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നെസ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഒറ്റ വര്‍ഷത്തിനുള്ളില്‍ ഇത്രയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഇതാദ്യമായാണെന്നാണ് വിവരം. അതേസമയം, 2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ എണ്ണം 53 ലക്ഷം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 50 ലക്ഷം വാഹനങ്ങളും ഈ വര്‍ഷം കാലാവധി അവസാനിച്ചവയാണ്. 2022 ഒക്ടോബര്‍ മാസം വരെയുള്ള കണക്ക് അനുസരിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് 2018-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിനായാണ് 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുന്നത്. ഇത് പുതിയ മലിനീകരണ നിയന്ത്രണ മനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ എത്താന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

2018 മുതല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ 53,38,045 വാഹനങ്ങളില്‍ 46 ലക്ഷവും പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശേഷിക്കുന്നതില്‍ 4.15 ലക്ഷം ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളും 1.46 ലക്ഷം സി.എന്‍.ജി വാഹനങ്ങളുമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. 2022 ജനുവരി 31 വരെയുള്ള കണക്ക് അനുസരിച്ച് 13.4 ദശലക്ഷം വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത് എന്നാണ് വിവരം. എന്നാല്‍, ഇതില്‍ 7.8 ദശലക്ഷം വാഹനങ്ങള്‍ മാത്രമാണ് നഗരത്തില്‍ ഓടുന്നത്.

Content Highlights: Delhi De-registered Over 50 Lakh Old Vehicles In 2022, Old vehicle registration cancel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented