താമരശേരി ചുരത്തില്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര;ഡ്രൈവര്‍ക്ക് പണികിട്ടും,ഉടമയ്ക്കുള്ളത് പിന്നെ |Video


മലപ്പുറം രണ്ടത്താണി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

അപകട യാത്രയുടെ ദൃശ്യങ്ങൾ | Photo: Social Media

കോഴിക്കോട്: താമരശേരി ചുരത്തിലൂടെ വാഹനത്തിന്റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് യുവാക്കള്‍ ഡോറില്‍ കയറിയിരുന്ന തല പുറത്തേക്കിട്ട് ആരവങ്ങളോടെ യാത്ര ചെയ്തത്. യുവാക്കള്‍ സാഹസിക യാത്ര നടത്തിയ വാഹനത്തിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ആളുകള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ ഇരുവശത്തുമായാണ് യുവാക്കള്‍ പുറത്തേക്ക് തലയിട്ട് ഇരിക്കുന്നത്.

KL 10 AZ 7588 നമ്പറിലുള്ള ടൊയോട്ട ഇന്നോവയിലാണ് യുവാക്കളുടെ സാഹസിക യാത്ര. മലപ്പുറം രണ്ടത്താണി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രിയ്ക്ക് പുറമെ, കനത്ത കോടമഞ്ഞിലൂടെയാണ് യുവാക്കള്‍ അപകടരമായ രീതിയില്‍ വാഹനമോടിച്ചത്. വാഹനത്തിന്റെ ഹസാഡസ് ലൈറ്റ് തെളിയിച്ചായിരുന്നു ഇവരുടെ യാത്ര.

വെള്ളിയാഴ്ച പത്ത് മണിക്ക് വാഹനമോടിച്ചിരുന്നയാള്‍ ലൈസന്‍സുമായി മോട്ടോര്‍ വാഹന വകുപ്പിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹന ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ഈ നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പിന് മറ്റ് കേസുകള്‍ എടുക്കാന്‍ സാധിക്കില്ലെന്നും അത് പോലീസാണ് പരിഗണിക്കേണ്ടതെന്നും എം.വി.ഡി. അറിയിച്ചു.

രാത്രി 11.45-നും 12-നും ഇടയിലാണ് ഈ സാഹസിക യാത്ര നടത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നും മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ശ്രദ്ധയില്‍ പെടുന്ന നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇത് തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പുനല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായി ഇത്തരം സാഹസിക യാത്രകള്‍ നടത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlights: Dangerous Driving in Thamarassery churam, MVD Suspend driver licence

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented