റോഡിലൂടെ പോകുന്നവരെ മുഴുവന്‍ ബുദ്ധിമുട്ടിച്ച് നിരത്തില്‍ തുള്ളിച്ചാടി പോകുന്ന ഡാന്‍സിങ് സ്‌കോര്‍പിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കണ്ടാല്‍ തിരിച്ചറിയാത്ത മോഡിഫിക്കേഷനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദമുള്ള മ്യൂസിക് സിസ്റ്റവുമായി വിലസിയിരുന്ന ഡാന്‍സിങ്ങ് സ്‌കോര്‍പിയോയിക്ക് ഒടുവില്‍ പിടിവീണു.
നിരത്തിലൂടെ ഡാന്‍സ് കളിച്ച് പോകുന്ന വാഹനത്തെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗാസിയബാദ് പോലീസ് വാഹനം പിടികൂടിയത്. മോഡിഫിക്കേഷന്‍, ശബ്ദമലിനീകരണം, വാഹനത്തിന് ആവശ്യമായ രേഖകളുടെ അഭാവം തുടങ്ങി എട്ടോളം വകുപ്പുകള്‍ ചേര്‍ത്ത് 41,500 രൂപയാണ് പോലീസ് ഈ വാഹനത്തിന് പിഴയിട്ടത്.
ഡല്‍ഹി സ്വദേശിയുടേതാണ് ഈ ഫ്രിക്കന്‍ സ്‌കോര്‍പിയോ. കറുപ്പാണ് ഈ വാഹനത്തിന്റെ നിറമെങ്കിലും ബോണറ്റിലും വശങ്ങളിലും മഞ്ഞ നിറം നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് വാഹനങ്ങളിലേതിന് സമാനമായ ബംമ്പര്‍, അലോയി വീല്‍, വലിയ ലൈറ്റുകള്‍, ക്രാഷ് ഗാര്‍ഡ് തുടങ്ങി നിരോധിച്ചിട്ടുള്ള പല വസ്തുകളും ഉപയോഗിച്ചാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്.
മൂന്നാം നിരയിലെ സീറ്റുകള്‍ മടക്കിവെച്ച് വലിയ സൗണ്ട് സിസ്റ്റമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇത് അനുവദിച്ചിട്ടുള്ളതിലും അധികം ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ഇതിനുപുറമെ, ഡാന്‍സ് ഫ്‌ളോറിന് സമാനമായി എല്‍.ഇ.ഡി. ലൈറ്റുകളും ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. പച്ചയായ നിയമലംഘനം നടത്തിയിരുന്ന വാഹനമാണ് ഒടുവില്‍ കുടുങ്ങിയിരിക്കുന്നത്.
#Ghaziabad टीला मोड़ थाना पुलिस ने डांसिंग स्कार्पियो को किया सीज, मॉडिफिकेशन कराकर अराजकता फैलाने पर की गई कार्यवाई, हिंडन एयरपोर्ट रोड पर करते थे तेज आवाज में गाने बजाकर हुड़दंग। @ghaziabadpolice @Uppolice pic.twitter.com/09sHs6LwgE
— Lokesh Rai (@lokeshrailive) December 27, 2020