സൈക്കിളുകള്‍ക്ക് ഇനി ബസിലും ഇടമുണ്ട്; ബസുകളില്‍ സൈക്കിള്‍ റാക്കുകള്‍ നിര്‍മിച്ച് ബി.എം.ടി.സി.


രണ്ടാഴ്ചയ്ക്കുള്ളില്‍ 100 ബസുകളില്‍ക്കൂടി റാക്കുകള്‍ നിര്‍മിക്കാനാണ് ബി.എം.ടി.സി.യുടെ തീരുമാനം.

ബസുകളിൽ സൈക്കിൾ റാക്ക് നിർമിച്ച നിലയിൽ.

സൈക്കിള്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ബസുകളില്‍ സൈക്കിള്‍ റാക്കുകള്‍ നിര്‍മിച്ച് ബി.എം.ടി.സി. രണ്ടുസൈക്കിളുകള്‍ ബസിന്റെ മുന്‍വശത്ത് ഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരണം. പരീക്ഷണമെന്നനിലയില്‍ ഒരു ബസിലാണ് ഇത്തരം റാക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 100 ബസുകളില്‍ക്കൂടി റാക്കുകള്‍ നിര്‍മിക്കാനാണ് ബി.എം.ടി.സി.യുടെ തീരുമാനം.

കോവിഡ് വ്യാപിക്കുന്ന സാഹചര്യമായതിനാല്‍ ഒട്ടേറെപ്പേര്‍ സൈക്കിളുകളിലാണ് യാത്രചെയ്യുന്നത്. എന്നാല്‍ ഏറെദൂരം സൈക്കിളുകളില്‍ യാത്രചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത്തരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് ബസുകള്‍ക്ക് മുന്നില്‍ റാക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വീട്ടില്‍നിന്ന് സൈക്കിളില്‍വന്ന് ബസ് സ്റ്റോപ്പുകളില്‍നിന്ന് ബസില്‍ കയറുന്നതിനൊപ്പം സൈക്കിളും മുന്‍വശത്തെ റാക്കില്‍ വെക്കാം. ബസ് ഇറങ്ങിയതിനുശേഷം സൈക്കിളെടുത്ത് യാത്ര തുടരുകയും ചെയ്യാം.

ബസ് ഇറങ്ങിയതിനുശേഷം സ്വന്തം വീടുകളിലോ ഓഫീസുകളിലോ എത്താനുള്ള ബുദ്ധിമുട്ടുകളും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് ബി.എം.ടി.സി. അധികൃതര്‍ പറയുന്നു. ബസുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുക എന്നതിലുപരി സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.

2011 ലും സമാനമായ രീതിയില്‍ സൈക്കിള്‍ റാക്കുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും യാത്രക്കാരില്‍നിന്ന് കാര്യമായ പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ അഴിച്ചുമാറ്റി. എന്നാല്‍ അന്നുണ്ടായിരുന്നതിനേക്കാള്‍ സൈക്കിള്‍ യാത്രക്കാര്‍ ഇന്ന് നഗരത്തിലുണ്ടെന്നാണ് ബി.എം.ടി.സി.യുടെ നിഗമനം.

ഐ.ടി.ജീവനക്കാരാണ് ഇതിലേറെയും. ഐ.ടി. കേന്ദ്രങ്ങളായ വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളിലാണ് സൈക്കിള്‍ റാക്കുകള്‍ നിര്‍മിക്കുകയെന്ന് ബി.എം.ടി.സി. അധികൃതര്‍ അറിയിച്ചു. സൈക്കിള്‍ കയറ്റുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Content Highlights: Cycle Rack In BMTC Bus In Bangalore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented