auto
തിരൂരങ്ങാടിയില്‍നിന്ന് സൈക്കിളില്‍ പുറപ്പെട്ട
സാദിഖലിയും ഹാരിസും കശ്മീരിലെ കര്‍തുങ്ലാ പാസ്സിലെത്തിയപ്പോള്‍. 

തിരൂരങ്ങാടി: രാജ്യം ചുറ്റിക്കാണാന്‍ സൈക്കിളില്‍ തിരൂരങ്ങാടിയില്‍നിന്ന് പുറപ്പെട്ട രണ്ടു യുവാക്കള്‍ 34 ദിവസത്തിനുശേഷം കശ്മീരിലെത്തി. രാജ്യത്തെ ഗ്രാമങ്ങളിലൂടെയും ചരിത്ര പ്രധാനയിടങ്ങളിലൂടെയും സഞ്ചരിച്ചാണ് തിരൂരങ്ങാടി നാലകത്ത് സാദിഖ് അലി (25), സുഹൃത്ത് വേങ്ങര പത്തുമൂച്ചിയിലെ ആട്ടക്കുളയന്‍ ഹാരിസ് (23) എന്നിവര്‍ രാജ്യം ചുറ്റിക്കണ്ടത്. 

രാജ്യത്തിന്റെ സൗന്ദര്യവും ബഹുസ്വരതയും ഗ്രാമങ്ങളില്‍നിന്ന് നേരിട്ട് മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവാക്കളുടെ യാത്ര. ഇരുവരും കഴിഞ്ഞദിവസം സുരക്ഷിതരായി ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മോട്ടോര്‍ റൈഡിങ് സ്ഥലങ്ങളിലൊന്നായ കശ്മീരിലെ കര്‍തുങ്ലാ പാസ്സിലെത്തി. 

നേരത്തെയും യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും സൈക്കിളില്‍ ആദ്യമായാണ് ഇത്രയധികംദൂരം ഇവര്‍ യാത്ര നടത്തുന്നത്. ജൂണ്‍ 25-നാണ് തിരൂരങ്ങാടിയില്‍നിന്ന് പുറപ്പെട്ടത്. തിരിച്ചുള്ള യാത്ര തീവണ്ടിയിലാണ്. അടുത്തദിവസം തിരൂരങ്ങാടിയിലെത്തുന്ന സാഹസികരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.

Content Highlights; Cycle jouney thirurangadi to khardung la, journey to khardung la