
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ബസുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദേശം നൽകുന്ന മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ. കോട്ടയം നാഗമ്പടം സ്റ്റാൻഡിൽനിന്ന് | ഫോട്ടോ: മാതൃഭൂമി
കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്ത്. കോട്ടയം ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. മഹേഷിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ബസ്സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.ജയപ്രകാശ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രജീഷ് വിഷ്ണു, വിജയ് ഗണേഷ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
നിര്‍ദേശങ്ങള്‍ ഇവ
- ഇരുന്ന് യാത്രചെയ്യാന്മാത്രമേ അനുവദിക്കാവൂ. നിന്നുള്ള യാത്ര അനുവദിക്കരുത്.
- ബസുകള്‍ മുമ്പത്തെപ്പോലെ ഓരോ ട്രിപ്പും കഴിഞ്ഞ് അണുവിമുക്തമാക്കണം.
- ജീവനക്കാര്‍ മുഖാവരണം ഉപയോഗിക്കണം. യാത്രികര്‍ക്കും ഇത് നിര്‍ബന്ധം.
- സാനിറ്റൈസറും മറ്റും പ്രയോജനപ്പെടുത്തണം.
- നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്കെതിരേ അടുത്തദിവസം മുതല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
- പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ പരമാവധി സഹകരിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിച്ചു.
കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്നതെല്ലാം ഞങ്ങള്‍ അനുസരിച്ചു. ഇനിയും അനുസരിക്കും. പക്ഷേ, ഞങ്ങള്‍ കൂടുതല്‍ പ്രയാസത്തിലേക്കാണ് പോകുന്നത്. രാവിലെയും വൈകുന്നേരവും മാത്രമേ വണ്ടിയില്‍ ആളുള്ളൂ. കുറേയേറെ ബസുകള്‍ ഷെഡ്ഡിലായതുകൊണ്ടാണ് ഓടുന്നവയില്‍ അത്യാവശ്യം ആളുള്ളത്. രാവിലെയും വൈകീട്ടും ഓഫീസ് കഴിഞ്ഞ് നില്‍ക്കുന്നവരെ എങ്ങനെയാണ് ഒഴിവാക്കുക.
സ്കൂള്‍, കോളേജ് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ കഴിയില്ല. അടുത്ത ബസിന് വരാന്‍ അവരോട് പറയാനാകുമോ. അവരുടെ കൂലി കൂട്ടിയിട്ടുമില്ല. മുമ്പ് നികുതിയിളവ് കിട്ടിയിരുന്നു. ഇനി ഇന്ധന സബ്സിഡി ചോദിക്കാന്‍ ശ്രമിക്കും. 6500 രൂപയാണ് ശരാശരി ബസ് വരുമാനം. 86 രൂപ ഡീസലിന് നല്കി, പിന്നെ എന്താണുള്ളതെന്ന ചോദ്യം ബാക്കി. ബസുകളില്‍ അകലം പാലിച്ച് 10 പേരെയെങ്കിലും നിര്‍ത്തിക്കൊണ്ടുപോകാന്‍ അനുവദിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ സ്റ്റാന്‍ഡ് ഫീസില്‍ ഇളവ് തരുന്നതും ആലോചിക്കണം.-കെ.എസ്.സുരേഷ്, ജനറല്‍ സെക്രട്ടറി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
Content Highlights: Covid-19 Regulations; No Standing Passengers Allowed In Buses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..