ദുരന്തമുഖങ്ങളില്‍ ഡ്രൈവര്‍മാരും വാഹനങ്ങളുമെത്തും; ഉത്തരവാദിത്വം മോട്ടോര്‍വാഹന വകുപ്പിന്


വാഹനം രജിസ്റ്റര്‍ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പരിമിതമായ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കൈവശമുള്ളത്.

ദുരന്തമുഖങ്ങളില്‍ റവന്യൂ അധികൃതരെയും പോലീസിനെയും സഹായിക്കാന്‍ സന്നദ്ധരായ ഡ്രൈവര്‍മാരുടെയും വാഹന ഉടമകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡേറ്റാബാങ്ക് തയാറാക്കുന്നു. ഒരോ പ്രദേശത്തെയും പൊതുസ്വകാര്യ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങളാകും ഉള്‍ക്കൊള്ളിക്കുക. സംസ്ഥാനതലത്തില്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനമാകും ഏര്‍പ്പെടുത്തുക. ഇതിനായുള്ള സോഫ്റ്റ്‌വേര്‍ അന്തിമാനുമതിക്കായി നല്‍കിയിരിക്കുകയാണ്.

കോവിഡ് വ്യാപന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ സജ്ജീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗബാധയുണ്ടായാല്‍ പകരം നിയോഗിക്കാന്‍ ഡ്രൈവര്‍മാരെ സജ്ജരായിരിക്കേണ്ടിയിരുന്നു. ഇതിനുള്ള നടപടികള്‍ക്കിടെയാണ് സ്ഥിരം സംവിധാനത്തെക്കുറിച്ച് ചിന്തിച്ചത്. സന്നദ്ധരായവര്‍ക്ക് രജിസ്റ്റര്‍ചെയ്യാനുള്ള സൗകര്യം മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഒരുക്കും.

ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ സന്നദ്ധരായ ഒട്ടേറെ വാഹന ഉടമകളുമുണ്ട്. ലോറി, ബസ്, വാന്‍, ആംബുലന്‍സ്, കാറുകള്‍, മണ്ണുമാന്തിയന്ത്രങ്ങള്‍ തുടങ്ങി വിവിധതരം വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പലരും സന്നദ്ധരാണ്. അത്യാവശ്യഘട്ടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കേണ്ടിവന്നാല്‍ അനുയോജ്യമായ വാഹനങ്ങള്‍ വേണം.

ലോറികള്‍ ഉപയോഗത്തിന് അനുസരിച്ച് മാറ്റംവരുത്താറുണ്ട്. വാഹനം രജിസ്റ്റര്‍ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പരിമിതമായ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കൈവശമുള്ളത്. ഇതിനുപകരം ഓരോ ആവശ്യത്തിന് ഉപയോഗിക്കുന്ന ലോറികളുടെയും അവ വിട്ടുനല്‍കാന്‍ തയ്യാറായ ഉടമകളുടെയും വിവരങ്ങള്‍ ശേഖരിക്കും.

ലോറികള്‍ ഉടമകളില്‍നിന്ന് ഏറ്റെടുക്കുകയും സന്നദ്ധരായ ഡ്രൈവര്‍മാരെ നിയോഗിക്കുകയും ചെയ്യാം. കളക്ടറേറ്റില്‍നിന്ന് ആവശ്യപ്പെടുമ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വാഹനങ്ങള്‍ എത്തിക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. ഇതിനുപകരം ഓണ്‍ലൈനില്‍ വിവരങ്ങള്‍ ശേഖരിക്കും. ദുരന്തനിവാരണപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ ഡേറ്റ ലഭ്യമാകുന്ന വിധത്തില്‍ സംവിധാനം ഒരുക്കും.

Content Highlights: Covid-19; Motor Vehicle Department Making Data Bank For Vehicles And Drivers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented