പൊള്ളുന്ന ഇന്ധനവില, യാത്രക്കാരില്ലാത്ത സീറ്റുകള്‍; ബസോട്ടത്തിന് ബ്രേക്കിട്ട് വീണ്ടും കോവിഡ്


പ്രതിദിനം 800-1200 വരെ യാത്രക്കാര്‍ കയറിയിരുന്ന ബസ്സുകളില്‍, നിലവില്‍ 300 യാത്രക്കാര്‍ പോലുമില്ല. വരുമാനം നാലിലൊന്നായി കുറഞ്ഞിരിക്കുമ്പോഴും, ഇന്ധനവില, നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്ക് പണം നല്‍കേണ്ടിവരുന്നുണ്ടെന്ന് ബസുടമകള്‍ പറയുന്നു.

പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാൻഡിലെ സ്വകാര്യ ബസിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ | ഫോട്ടോ: മാതൃഭൂമി

രോ ദിവസവും ശക്തിപ്പെടുന്ന കോവിഡ് നിയന്ത്രണങ്ങള്‍... അടച്ചിടലിന്റെ നഷ്ടത്തില്‍നിന്ന് കരകയറുന്ന സ്വകാര്യ ബസുകള്‍ക്ക് വീണ്ടും പൂട്ടിടുകയാണ് കോവിഡിന്റെ രണ്ടാംതരംഗം. കോവിഡ് വ്യാപനഭീതിയില്‍ ആളുകള്‍ ബസ്സില്‍ കയറാന്‍ മടിക്കുന്നതോടെ, പ്രതിസന്ധിയിലായിരിക്കുകയാണ് ബസ് വ്യവസായം. മതിയായ വരുമാനവുമില്ലാതായതോടെ നഷ്ടത്തിലാകുന്ന ബസ്സുകളില്‍ പലതും ഷെഡ്ഡുകളില്‍ കയറിത്തുടങ്ങി.

നിരത്തൊഴിഞ്ഞത് നാലായിരത്തോളം ബസ്സുകള്‍

കഴിഞ്ഞവര്‍ഷം കോവിഡ് വരുന്നതിനുമുമ്പുവരെ സംസ്ഥാനത്ത് 12,600 സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍, നിലവില്‍ 8000-ത്തോളം ബസ്സുകള്‍ മാത്രമാണ് ഓടുന്നത്. കോവിഡ് പ്രതിസന്ധികള്‍മൂലം ഒരുവര്‍ഷത്തിനകം 4000 ത്തോളം ബസുകളാണ് സര്‍വീസ് നിര്‍ത്തിയതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

അടച്ചിടലിന് ശേഷം 80 ശതമാനത്തോളം ബസുകള്‍ ഓടി തുടങ്ങിയിരുന്നതാണ്. എന്നാല്‍, കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗഭീതി കൂടുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തത് തിരിച്ചടിയായി. സീറ്റുകളില്‍ ഒരാളെമാത്രമേ ഇരുത്താവൂ. കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ആളുകളെ കയറ്റരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ വരുമാനത്തെ ബാധിച്ചു. ലോക്ഡൗണിന് സമാനമായ ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും വരുമാനം മുടങ്ങിയതും, അല്ലാത്തദിവസങ്ങളില്‍ സര്‍വീസ് സമയം കുറഞ്ഞതും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

താങ്ങാനാവാത്ത ചെലവ്

പ്രതിദിനം 800-1200 വരെ യാത്രക്കാര്‍ കയറിയിരുന്ന ബസ്സുകളില്‍, നിലവില്‍ 300 യാത്രക്കാര്‍ പോലുമില്ല. വരുമാനം നാലിലൊന്നായി കുറഞ്ഞിരിക്കുമ്പോഴും, ഇന്ധനവില, നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്ക് പണം നല്‍കേണ്ടിവരുന്നുണ്ടെന്ന് ബസുടമകള്‍ പറയുന്നു.
മൂന്നുമാസത്തിലൊരിക്കല്‍ 4000 രൂപ നികുതിയായി അടയ്ക്കണം. ഒരുവര്‍ഷത്തില്‍ 70,000 മുതല്‍ ഒരുലക്ഷം രൂപവരെ ഇന്‍ഷുറന്‍സും അടയ്ക്കേണ്ടതുണ്ട്.

അടച്ചിടല്‍കാലത്ത് ബസുടമകള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെ നികുതി ഒഴിവാക്കിയത് ആശ്വാസമായിരുന്നു. എന്നാല്‍ അടച്ചിടലിനുശേഷം ബസ്സുകള്‍ ഓടിത്തുടങ്ങിയതിനാല്‍ മേയ് 15-നകം വീണ്ടും നികുതി അടയ്‌ക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ വരുമാനമില്ല. ബസ്സുകള്‍ നഷ്ടത്തിലാണെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ജി ഫോം നല്‍കുകയും, സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്യാനാണ് ബസ്സുടമകളും ആലോചിക്കുന്നത്.

വഴിമുട്ടി ജീവിതം

ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ബസ് ഉടമ എന്നിങ്ങനെ മൂന്നുപേരുടെ കുടുംബങ്ങള്‍ക്കെങ്കിലും സ്ഥിരവരുമാനം ഉറപ്പാക്കുന്നതാണ് ബസ് വ്യവസായം. ഇതിനുപുറമേ, ക്ലീനര്‍, വര്‍ക്ഷോപ്പ് ജീവനക്കാര്‍, പെയിന്റിങ് തൊഴിലാളികള്‍ തുടങ്ങി വലിയൊരുവിഭാഗം സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഏകദേശം രണ്ടുലക്ഷത്തിലേറെ പേര്‍ ഇങ്ങനെയുണ്ടെന്നാണ് ബസ്സുടമകള്‍ പറയുന്നത്.

തുടര്‍ച്ചയായ നഷ്ടക്കണക്കില്‍, ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ ഇവരുടെ ജീവിതവും വഴിമുട്ടുന്ന സ്ഥിതിയാണ്. ബസ്സുകള്‍ ഷെഡ്ഡുകളില്‍ നിര്‍ത്തിയിട്ട് പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞുതുടങ്ങി. നിര്‍ത്തിയിട്ട ബസ്സുകളില്‍ പലതും തുരുമ്പെടുത്തുതുടങ്ങിയെന്നും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പണമില്ലാത്തതിനാല്‍ ഇനി ബസ് വ്യവസായത്തിലേക്ക് ഇല്ലെന്നാണ് പലരും പറയുന്നത്.

Content Highlights; Covid Seconf Wave, Diesel Price Hike; Private Bus Sector Facing Heavy Crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented