കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ടാക്സി കമ്പനിയുടെ നിര്‍ദേശം പാലിക്കാനാകില്ല, ടാക്സി കമ്പനിയുടെ നിര്‍ദേശ പ്രകാരം പോയാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമാകും.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടാക്സി കാര്‍ രണ്ടായി ക്യാബിന് തിരിക്കണം. പിന്നില്‍ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാവൂ. മുന്‍ സീറ്റില്‍ യാത്രക്കാരനെ കയറ്റാനും കഴിയില്ല. എന്നാല്‍, ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ചിലര്‍ ആപ്പില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഈ രീതിയില്‍ മാറ്റം കൊണ്ടുവന്നിട്ടില്ല.
ഇതില്‍ നാലു പേര്‍ക്ക് യാത്ര ചെയ്യാമെന്നുള്ള വിവരമാണുള്ളത്. ഇതുപ്രകാരം സര്‍വീസ് നടത്തി പോലീസിന്റെയോ, മോട്ടോര്‍ വാഹന വകുപ്പിന്റെയോ വാഹന പരിശോധനയില്‍ പിടിയിലായാല്‍ ഡ്രൈവര്‍ പിഴ അടയ്ക്കേണ്ടി വരും.യാത്രക്കാരോട് പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം ഡ്രൈവര്‍മാര്‍ നടത്താറുണ്ട്.
എന്നാല്‍, തങ്ങള്‍ക്ക് ട്രിപ്പ് ബുക്ക് ചെയ്യുമ്പോള്‍ കിട്ടിയ നിര്‍ദേശം നാലു പേര്‍ക്ക് യാത്ര അനുവദിക്കും എന്നാണ്. അതിനാല്‍ ഇത്ര യാത്രക്കാരെ തന്നെ കൊണ്ടുപോകണം എന്നാകും ഇവര്‍ പറയുക. ഇതോടെ വാക്കു തര്‍ക്കവും പതിവാണ്. യാത്രക്കാരന് പരാതിയോ മോശം അഭിപ്രായമോ രേഖപ്പെടുത്തിയാല്‍ ഡ്രൈവര്ക്കേതിരെ നടപടിയുണ്ടാകും.
നടപടിയില്ല
നിലവില്‍ ഓട്ടം വളരെ കുറവാണ്, ഇതിനിടെയാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടി എത്തുന്നത്. ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കൊന്നും സംസ്ഥാനത്ത് ഓഫീസില്ല. അതിനാല്‍ത്തന്നെ കേരളത്തിലെ സ്ഥിതി ഇവര്‍ക്കറിയാന്‍ കഴിയില്ല. വിവരം ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ അറിയിച്ചിരുന്നു. എന്നാല്‍, നടപടിയൊന്നും ഉണ്ടായിട്ടില്ല.
- ജാക്സണ് വര്‍ഗീസ് (പ്രസിഡന്റ്, കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്സ് യൂണിയന്)
പരിഹരിക്കാന്‍ ശ്രമിക്കാം
ഇതുവരെയും ഈ വിഷയത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവരോട് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കും.
- റെജി പി. വര്‍ഗീസ് (ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍)
Content Highlights: Covid Protocol: Online Taxi Drivers Facing Crisis On Number Of Passengers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..